കൊച്ചുകൂട്ടുകാരോട് ചാച്ചാജി

WD
പ്രിയപ്പെട്ട എന്‍െറ കൊച്ചു കൂട്ടുകാരേ,

നിങ്ങളോടൊപ്പം കൂട്ടുകൂടാനും സംസാരിച്ചും കളിച്ചും സമയം ചെലവഴിക്കാന്‍ എനിയ്ക്ക് എന്തിഷ്ടമാണെന്നോ! അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഞാന്‍ എന്‍െറ പ്രായം തന്നെ മറക്കുന്നു.... നിങ്ങള്‍ എന്നോടൊപ്പമുണ്ടായിരുന്നെങ്കില്‍ ഈ സുന്ദരമായ ലോകത്തെപ്പറ്റി നമുക്കു സംസാരിക്കാമായിരുന്നു. ചെടികള്‍, പൂക്കള്‍, പക്ഷികള്‍, മൃഗങ്ങള്‍, നക്ഷത്രങ്ങള്‍, പര്‍വതങ്ങള്‍ തുടങ്ങി നമുക്കു ചുറ്റുമുള്ള വസ്തുക്കളെപ്പറ്റി പറയാമായിരുന്നു!

ഈ ലോകത്തിന്‍െറ മനോഹാരിത ഇപ്പോഴും ഇവിടെ എങ്ങുമുണ്ട്. നിങ്ങള്‍ കുട്ടികള്‍ കൂടുതല്‍ വിവേകത്തോടെ നമുക്കു ചുറ്റുമുള്ള പ്രകൃതിയുടെ തുടിപ്പും മനോഹാരിതയും ആസ്വദിക്കാന്‍ പഠിക്കണം.

നമ്മുടെ മഹാരാജ്യത്തിനുവേണ്ടി നമുക്ക് ഓരോരുത്തര്‍ക്കും ധാരാളം ചെയ്യാനുണ്ട്. നമ്മളോരോരുത്തരും തങ്ങളാലാവുന്നതൊക്കെയും ചെയ്കാല്‍ നമ്മുടെ രാജ്യം വളരും. പുരോഗതിയിലൂടെ അതിവേഗം മുന്നേറും.

സ്നേഹപൂര്‍വം
സ്വന്തം ചാച്ചാജി

വെബ്ദുനിയ വായിക്കുക