ആറാം തമ്പുരാന്‍ എന്ന ചിത്രത്തിനായി ‘ഹരിമുരളീരവം...’ ഗാനരംഗം ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന സമയം. റിഹേഴ്സല്‍ സമയത്ത് മോഹന്‍ലാല്‍ സംവിധായകന്‍ ഷാജി കൈലാസിനെ നോക്കി കുസൃതിയോടെ കണ്ണിറുക്കി. ഇത്രയും ഭാവം മതിയോ എന്നായിരുന്നു ആ കണ്ണിറുക്കലിന്‍റെ അര്‍ത്ഥം. എന്നാല്‍ ആ കണ്ണിറുക്കല്‍ ഷാജിക്ക് വലിയ ഇഷ്ടമായി. ഷോട്ടില്‍ ഇത് ഉപയോഗിക്കാമെന്ന് പറഞ്ഞു. അത് ലാല്‍ സമ്മതിക്കുകയും ടേക്കില്‍ ആവര്‍ത്തിക്കുകയും ചെയ്തു. ഹരിമുരളീരവത്തിലെ ആ കണ്ണിറുക്കലിന്‍റെ ഇംപാക്‍ട് തിയേറ്ററില്‍ നമ്മള്‍ അനുഭവിച്ചതാണ്.