റിലീസിന് മുമ്പ് വലിയ ഹൈപ് ഉണ്ടായ ചിത്രമാണ് മൂന്നാം മുറ. അതുകൊണ്ടുതന്നെ ആദ്യദിവസം വലിയ തിരക്ക് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ എല്ലാ പ്രതീക്ഷകള്‍ക്കും അപ്പുറത്തായിരുന്നു സംഭവിച്ചത്. തൃശൂര്‍ ജോസ് തിയേറ്ററില്‍ ആദ്യദിനം മൂന്നാം മുറ കാണാന്‍ തള്ളിക്കയറിയ 15 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഒരാള്‍ മരിക്കുകയും ചെയ്തു.
മലയാളത്തില്‍ ആ വര്‍ഷത്തെ ഏറ്റവും വലിയ പണംവാരിപ്പടമായി മൂന്നാം മുറ മാറി. എന്നാല്‍ മലയാളത്തില്‍ മാത്രമായിരുന്നില്ല മൂന്നാം മുറ അത്ഭുതമായത്. തമിഴിലും തെലുങ്കിലും ചിത്രം നിറഞ്ഞോടി. തമിഴ്നാട്ടില്‍ 150 ദിവസവും ആന്ധ്രയില്‍ 100 ദിവസവുമാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. പിന്നീട് തെലുങ്കില്‍ ഈ സിനിമ റീമേക്ക് ചെയ്തു. മഗഡു എന്ന പേരില്‍ ഇറങ്ങിയ ആ സിനിമയില്‍ രാജശേഖര്‍ ആയിരുന്നു നായകന്‍.