മഹാത്മാഗാന്ധിയായി അഭിനയിച്ച് ഓസ്കാര്‍ നേടിയ നടന്‍ ബെന്‍ കിംഗ്സ്് ലിയുടെ പിറന്നാളാണ് ഡിസംബര്‍ 31.
പകുതി ഇന്ത്യാക്കാരനാണ് ബെന്‍. യഥാര്‍ത്ഥ പേരും ഇന്ത്യാക്കാരന്‍റേതാണ് - കൃഷ്ണ പണ്ഡിറ്റ് ഭാന്‍ജി. അദ്ദേഹത്തിന്‍റെ അച്ഛന്‍ ഗുജറാത്തിയാണ്;പക്ഷെ ജനിച്ചത് കെനിയയിലാണ്. റഹീംത്തുള്ള പണ്ഡിറ്റ് ഭാന്‍ജി.
അമ്മ റഷ്യന്‍ ജൂത വംശജയായ അന്ന ലെയ്ന മേരി. ഫാഷന്‍ മോഡലും നടിയുമായിരുന്നു. ജര്‍മ്മന്‍കാരിയായ ഭാര്യ അലക്സാണ്ട്ര ക്രിസ്റ്റ്മാനുമൊത്ത് ഇപ്പോള്‍ ഇംഗ്ളണ്ടിലെ സ്പെല്‍സ്ബറിയില്‍ താമസിക്കുന്നു.
2005 ല്‍ ഇറങ്ങിയ ഒലിവര്‍ ട്വിസ്റ്റില്‍ അദ്ദേഹം ഫാഗിന്‍റെ വേഷമാണ് അഭിനയിച്ചത്.ബ്ളഡ് രയ്നെ സസ്പെക് റ്റ് സീറോ, ഹൗസ് ഓഫ് സാന്‍റ് ആന്‍റ് ഫോഗ്, സെക്സി ബീസ് റ്റ് സ്പീഷീസ് ഷിന്‍റലേഴ്സ് ലിസ് റ്റ് എന്നിവയാണ് 15 കൊല്ലത്തിനകം അഭിനയിച്ച പ്രധാന സിനിമകള്‍ .
ഇംഗ്ളണ്ടില്‍ യോര്‍ക്കാഷേയറിലെ സ്കാര്‍ബറോയില്‍ ജനിച്ച ബെന്‍ കിംഗ്സ്ലി നന്നെ ചെറുപ്പത്തിലെ അഭിനയിച്ചു തുടങ്ങിയിരുന്നു. 1972 ല്‍ ഇറങ്ങിയ ഫിയര്‍ ഈസ് ദി കീ ആയിരുന്നു ആദ്യത്തെ സിനിമ. അത് പരാജയപ്പെട്ടു.
പത്തുകൊല്ലം കഴിഞ്ഞ് ബ്രിട്ടീഷ് നടനും സംവിധായകനുമായ ആറ്റന്‍ബറോയുടെ ഗാന്ധിയില്‍ മഹാത്മാഗാന്ധിയായതോടെകിംഗ്സിലിയുടെ ഭാഗ്യം തെളിഞ്ഞു.
കിംഗ്സിലിക്ക് ഒരു തവണകൂടി മികച്ച നടനുള്ള ഓസ്കാര്‍ നോമിനേഷന്‍ കിട്ടി. ഹൗസ് ഓഫ് സാന്‍റ് ആന്‍റ് ഫോഗ് എന്ന ചിത്രത്തിന് സെക്സി ബീസ്റ്റ്, ബഗ്സി എന്നിവയ്ക്ക് മികച്ച സഹ നടനുള്ള നാമനിര്‍ദ്ദേശവും കിട്ടിയിരുന്നു.
ഒരേ തരം റോളുകളില്‍ തളയ്ക്കാന്‍ ഇട നല്‍കിയില്ല എന്നത് കിംഗ്സിലിയുടെ നേട്ടമാണ്.
ടര്‍ട്ടില്‍ ഡയറി, മൗറീസ്, വിത്ത് ഔട്ട് എ ക്ളൂ (ഇതില്‍ കിംഗ്സിലി ഡോ.വാട്ട്സനും മൈക്കന്‍ കെയ്ന്‍ ഷെര്‍ലക് ഹോംസുമായിരുന്നു) സ്റ്റീക്കേഴ്സ്, ഷിന്‍ഡ്ലേഴ്സ് ലിസ്റ്റ്, സെര്‍ച്ചിംഗ്, ബേബി ഫിഷര്‍ എന്നിവയാണ് അഭിനയിച്ച ചില ചിത്രങ്ങള്‍.