ദേശീയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ സംവിധായകന്‍ രഞ്ജിത്തിനും ശിഷ്യന്‍ അന്‍വര്‍ റഷീദിനും ഏറെ അഭിമാനിക്കാവുന്ന നേട്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.
സാമൂഹ്യപ്രസക്തിയുള്ള സിനിമയായി രഞ്ജിത് സംവിധാനം ചെയ്ത ‘സ്പിരിറ്റ്’ തെരഞ്ഞെടുക്കപ്പെട്ടു. കലാമൂല്യവും ജനപ്രീതിയുമുള്ള സിനിമയായി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടലും നേട്ടമുണ്ടാക്കി.
ഏറെക്കാലം രഞ്ജിത്തിന്‍റെ സഹായിയായിരുന്ന അന്‍വര്‍ റഷീദ് അപ്രതീക്ഷിതമായി ‘രാജമാണിക്യം’ എന്ന വന്‍ ഹിറ്റിലൂടെയാണ് സംവിധായകനായി മാറുന്നത്. ഇത്തവണ പക്ഷേ ഗുരുവിനെ മറികടക്കുന്ന പ്രകടനമാണ് അന്‍വര്‍ കാഴ്ച വച്ചിരിക്കുന്നത്.
PRO
സ്പിരിറ്റിന് ഒരവാര്‍ഡ് മാത്രം ലഭിച്ചപ്പോള്‍ പല അവാര്‍ഡുകള്‍ സ്വന്തമാക്കിയാണ് ഉസ്താദ് ഹോട്ടല്‍ മിന്നിത്തിളങ്ങിയത്. ഉസ്താദ് ഹോട്ടലിന് സംഭാഷണമെഴുതിയതിന് അഞ്ജലി മേനോന് അവാര്‍ഡ് ലഭിച്ചു. ഉസ്താദ് ഹോട്ടലിലെ തകര്‍പ്പന്‍ പ്രകടനത്തിനാണ് നടന്‍ തിലകന് പ്രത്യേക പരാമര്‍ശം ലഭിച്ചത്.