മോഹന്‍ലാലിന്‍റെയും മമ്മൂട്ടിയുടെയും പ്രതിഫലമെത്ര?

വ്യാഴം, 10 ജനുവരി 2013 (20:25 IST)
PRO
മലയാള സിനിമയില്‍ ഏറ്റവും താരമൂല്യമുള്ള നടന്‍ ആരാണ്? ആ ചോദ്യത്തിന് വര്‍ഷങ്ങളായി രണ്ട് പേരുടെ പേരുകളാണ് ഉത്തരമായി കേള്‍ക്കുന്നത്. ചിലര്‍ പറയും മമ്മൂട്ടി എന്ന്. മറ്റു ചിലര്‍ മോഹന്‍ലാലെന്നും. ഇവരില്‍ ആരാണ് ഏറ്റവും വലിയ ക്രൌഡ്പുള്ളര്‍? ഏറ്റവുമധികം പ്രതിഫലം വാങ്ങുന്നത് ആരാണ്?

2012 മലയാള സിനിമയിലെ താര സമവാക്യങ്ങളാകെ മാറി മറിഞ്ഞ വര്‍ഷമായിരുന്നു. ന്യൂ ജനറേഷന്‍ വേലിയേറ്റത്തില്‍ പല താരങ്ങളുടെയും ബിഗ് ബജറ്റ് സിനിമകള്‍ ഒലിച്ചുപോയി. സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപി മലയാള സിനിമയില്‍ നിന്ന് ഏറെക്കുറെ ഒഴിഞ്ഞുനിന്നു. ജയറാമിനാകട്ടെ ഒറ്റച്ചിത്രം പോലും വിജയിപ്പിക്കാനായില്ല.

അതേസമയം, ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ദുല്‍ക്കര്‍ സല്‍മാനുമൊക്കെ വിസ്മയ വിജയങ്ങള്‍ സൃഷ്ടിച്ചു. എന്നാല്‍ ഈ വിപ്ലവത്തിനിടയിലും രണ്ട് നക്ഷത്രങ്ങള്‍ മലയാള സിനിമയുടെ അഭിമാനമായി നിലനില്‍ക്കുകയാണ് - മോഹന്‍ലാലും മമ്മൂട്ടിയും. മോഹന്‍ലാല്‍ തുടര്‍ച്ചയായി വിജയങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ മമ്മൂട്ടിക്ക് ഒറ്റ സിനിമ മാത്രമാണ് നേട്ടമുണ്ടാക്കിയത്. പ്രതിഫലത്തിന്‍റെ കാര്യത്തില്‍ ഇവര്‍ തന്നെയാണ് ഇപ്പോഴും മലയാള സിനിമയിലെ രാജാക്കന്‍‌മാര്‍. അഭിനയമികവിലും ഇവരെ വെല്ലാന്‍ പുതിയ തലമുറയ്ക്ക് കഴിഞ്ഞിട്ടില്ല. അടുത്ത നാലഞ്ചുവര്‍ഷത്തേക്ക് മമ്മൂട്ടിക്കും മോഹന്‍ലാലിനും ഡേറ്റില്ല എന്നതാണ് വസ്തുത.

പ്രതിഫലത്തിന്‍റെ അടിസ്ഥാനത്തില്‍ മലയാളത്തിലെ ആദ്യ പതിനഞ്ച് നായകന്‍‌മാരെ മലയാളം വെബ്‌ദുനിയ അണിനിരത്തുന്നു.

അടുത്ത പേജില്‍ - പൃഥ്വിക്ക് പകരം വന്ന താരം

PRO


15. ഉണ്ണി മുകുന്ദന്‍

പൃഥ്വിരാജിന് പകരക്കാരനായി മല്ലു സിംഗില്‍ നടത്തിയ പ്രകടനത്തോടെ മലയാളത്തിന്‍റെ നായകനിരയില്‍ നിലയുറപ്പിച്ചു. 20 ലക്ഷം രൂപയാണ് ഉണ്ണി മുകുന്ദന്‍റെ പ്രതിഫലം.

അടുത്ത പേജില്‍ - യഥാര്‍ത്ഥ സൂപ്പര്‍സ്റ്റാര്‍!

PRO


14. ബിജു മേനോന്‍

2012ലെ വിജയചിത്രങ്ങളില്‍ മിക്കതിന്‍റെയും അവിഭാജ്യ ഘടകം ബിജു മേനോനായിരുന്നു. 20 ലക്ഷം രൂപയാണ് ബിജുവും പ്രതിഫലമായി വാങ്ങുന്നത്.

അടുത്ത പേജില്‍ - സ്റ്റാര്‍ പ്രിന്‍സ്!

PRO


13. ആസിഫ് അലി

യുവതാരങ്ങളില്‍ ശ്രദ്ധേയനായ ആസിഫ് അലി ‘ഒഴിമുറി’ ഉള്‍പ്പടെയുള്ള നല്ല ചിത്രങ്ങളുടെ ഭാഗമായി 2012ല്‍ കരുത്തുതെളിയിച്ചു. 20 ലക്ഷം രൂപയാണ് ആസിഫും പ്രതിഫലമായി വാങ്ങുന്നത്.

അടുത്ത പേജില്‍ - ഒറ്റച്ചിത്രത്തിലൂടെ തലേവര മാറി!

PRO


12. ബാബുരാജ്

‘സോള്‍ട്ട് ആന്‍റ് പെപ്പര്‍’ എന്ന ഒറ്റച്ചിത്രത്തിലൂടെ താരമായ ബാബുരാജ് 25 ലക്ഷം രൂപയാണ്‍് ഇപ്പോള്‍ പ്രതിഫലം വാങ്ങുന്നത്.

അടുത്ത പേജില്‍ - എഴുത്തിലും നടനത്തിലും!

PRO


11. അനൂപ് മേനോന്‍

നടനായും തിരക്കഥാകൃത്തായും മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് അനൂപ് മേനോന്‍. 2012ലെ വിവാദചിത്രം ട്രിവാന്‍ഡ്രം ലോഡ്ജിന്‍റെ തിരക്കഥ അനൂപിന്‍റേതായിരുന്നു. 25 ലക്ഷം രൂപയാണ് അഭിനയത്തിന് മാത്രമായി അനൂപിന്‍റെ പ്രതിഫലം.

അടുത്ത പേജില്‍ - വേറിട്ട ശൈലിയുമായ്...

PRO


10. ലാല്‍

ഒഴിമുറി, ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ എന്നീ സിനിമകളിലൂടെ 2012ല്‍ മിന്നിത്തിളങ്ങിയ ലാലിന് അഭിനയത്തിന് 25 ലക്ഷം രൂപയാണ് പ്രതിഫലം.

അടുത്ത പേജില്‍ - ഇതാണ് താരോദയം!

PRO


9. ദുല്‍ക്കര്‍ സല്‍മാന്‍

2012ലെ താരോദയം എന്നു വിശേഷിപ്പിക്കാവുന്നത് ദുല്‍ക്കര്‍ സല്‍മാനെയാണ്. മമ്മൂട്ടിയില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ശൈലിയില്‍ ദുല്‍ക്കര്‍ ചുവടുറപ്പിച്ച വര്‍ഷമാണ് കടന്നുപോയത്. 25 ലക്ഷം രൂപയാണ് ദുല്‍ക്കറിന്‍റെ പ്രതിഫലം.

അടുത്ത പേജില്‍ - വ്യത്യസ്ത കഥപാത്രങ്ങള്‍!

PRO


8. ജയസൂര്യ

ട്രിവാന്‍ഡ്രം ലോഡ്ജിലെ അബ്ദു എന്ന കഥാപാത്രത്തെ അനശ്വരമാക്കിയാണ് ജയസൂര്യ 2012ല്‍ മികവ് തെളിയിച്ചത്. 30 ലക്ഷം രൂപയാണ് ജയസൂര്യയുടെ പ്രതിഫലം.

അടുത്ത പേജില്‍ - മാറ്റത്തിന്‍റെ കൂട്ടുകാരന്‍!

PRO


7. ഫഹദ് ഫാസില്‍

22 ഫീമെയില്‍ കോട്ടയം, ഡയമണ്ട് നെക്ലെയ്സ്, ഫ്രൈഡേ തുടങ്ങിയ ഗംഭീര സിനിമകളിലൂടെ 2012ല്‍ നിറഞ്ഞുനിന്ന താരമാണ് ഫഹദ് ഫാസില്‍. 40 ലക്ഷം രൂപയാണ് ഫഹദിന്‍റെ പ്രതിഫലം.

അടുത്ത പേജില്‍ - ഹിറ്റില്ലെങ്കിലും പ്രതിഫലത്തില്‍ താരം!

PRO


6. ജയറാം

2012ല്‍ ജയറാമിന് ഒരു ചിത്രവും വിജയമാക്കാനായില്ല. തിരുവമ്പാടി തമ്പാന്‍, ഞാനും എന്‍റെ ഫാമിലിയും തുടങ്ങി എട്ടുനിലയില്‍ പൊട്ടിയ സിനിമകളാണ് ജയറാമിന് കഴിഞ്ഞ വര്‍ഷം പേരുദോഷമുണ്ടാക്കിയത്. 40 ലക്ഷം രൂപയാണ് ജയറാം ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം.

അടുത്ത പേജില്‍ - ഇവിടെ മാത്രമല്ല, അന്യനാട്ടിലും പേര്!

PRO


5. പൃഥ്വിരാജ്

അയാളും ഞാനും തമ്മില്‍ എന്ന ഒറ്റ ഹിറ്റിലൂടെ തകര്‍ച്ചകള്‍ക്കിടയിലും തലയുയര്‍ത്തി നിന്നു പൃഥ്വിരാജ്. അയ്യ എന്ന സിനിമയിലൂടെ ഹിന്ദിയിലും അരങ്ങേറി. 75 ലക്ഷം രൂപയാണ് പൃഥ്വി ഒരു മലയാള ചിത്രത്തിന് പ്രതിഫലമായി വാങ്ങുന്നത്.

അടുത്ത പേജില്‍ - രണ്ടാം വരവില്‍ സൂപ്പര്‍താര പദവിയിലേക്ക്!

PRO


4. കുഞ്ചാക്കോ ബോബന്‍

വലിയ വിജയങ്ങളുടെയും ന്യൂ ജനറേഷന്‍ സിനിമകളുടെയും ഭാഗമായി കുഞ്ചാക്കോ ബോബന്‍ തകര്‍ത്താടുകയാണ്. ഓര്‍ഡിനറിയും മല്ലു സിംഗും ചാക്കോച്ചന്‍റെ കരിയറിലെ വലിയ വിജയങ്ങളായി. 90 ലക്ഷം രൂപയാണ് കുഞ്ചാക്കോ ബോബന്‍റെ പ്രതിഫലം.

അടുത്ത പേജില്‍ - 2012ന്‍റെ താരം!

PRO


3. ദിലീപ്

മായാമോഹിനി, മൈ ബോസ് എന്നീ വന്‍ ഹിറ്റുകളും മിസ്റ്റര്‍ മരുമകന്‍ എന്ന ഹിറ്റുമായി 2012ലെ താരമായി മാറിയത് ദിലീപ് തന്നെ. മലയാളത്തിലെ കൊമേഴ്സ്യല്‍ വിജയങ്ങളുടെ കേന്ദ്രബിന്ദുവായി മാറിയ ജനപ്രിയ നായകന്‍ 1.10 കോടി രൂപയാണ് പ്രതിഫലം പറ്റുന്നത്.

അടുത്ത പേജില്‍ - മമ്മൂട്ടി എത്ര വാങ്ങുന്നു?

PRO


2. മമ്മൂട്ടി

പരാജയങ്ങളുടെ ഘോഷയാത്രയായിരുന്നു 2012ല്‍ മമ്മൂട്ടിക്ക് നേരിടേണ്ടിവന്നത്. എന്നാല്‍ ഒടുവില്‍ ബാവുട്ടിയുടെ നാമത്തിലൂടെ മമ്മൂട്ടിയും ആരാധകരും കാത്തിരുന്ന വിജയം എത്തി. മെഗാസ്റ്റാര്‍ 1.30 കോടി രൂപയാണ് പ്രതിഫലം വാങ്ങുന്നത്.

അടുത്ത പേജില്‍ - മോഹന്‍ലാലിന്‍റെ പ്രതിഫലമെത്ര?

PRO


1. മോഹന്‍ലാല്‍

സ്പിരിറ്റ്, ഗ്രാന്‍റ്മാസ്റ്റര്‍, റണ്‍ ബേബി റണ്‍, കര്‍മ്മയോദ്ധ എന്നിങ്ങനെ ഹിറ്റുകള്‍ തുടര്‍ക്കഥയാക്കുകയാണ് മോഹന്‍ലാല്‍. മലയാളത്തിന്‍റെ എക്കാലത്തെയും വലിയ ക്രൌഡ് പുള്ളറായ മോഹന്‍ലാല്‍ 1.75 കോടി രൂപയാണ് പ്രതിഫലം പറ്റുന്നത്.

വെബ്ദുനിയ വായിക്കുക