ഭൂമികയ്ക്ക് മടുത്തു, ഇനി വിവാഹമോചനം

ശനി, 19 ഫെബ്രുവരി 2011 (16:05 IST)
PRO
ഭ്രമരത്തിലൂടെ മലയാളികളുടെ മനം‌കവര്‍ന്ന നായിക ഭൂമിക വിവാഹമോചിതയാകാന്‍ തീരുമാനിച്ചു. മൂന്നുവര്‍ഷം നീണ്ടുനിന്ന ദാമ്പത്യജീവിതം തകര്‍ച്ചയിലെത്തിയതായി ഭൂമിക തന്നെയാണ് വെളിപ്പെടുത്തിയത്. ഭര്‍ത്താവും പ്രശസ്ത യോഗാ ഗുരുവുമായ ഭരത് താക്കൂറിനെതിരെ വിവാഹമോചനക്കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് ഭൂമിക.

വിവാഹശേഷം ഭൂമിക അഭിനയരംഗത്തുനിന്ന് വിട്ടുനിന്നിരുന്നു. ഭരത് താക്കൂറുമായി ചേര്‍ന്ന് ഒട്ടേറെ ബിസിനസ് സംരംഭങ്ങളും സിനിമാ നിര്‍മ്മാണവും ഭൂമിക ആരംഭിച്ചു. ‘തകിട തകിട’ എന്ന തെലുങ്ക് ചിത്രമാണ് ഇവര്‍ ആദ്യം നിര്‍മ്മിച്ചത്. അത് തകര്‍ന്ന് തരിപ്പണമായി. കോടികളുടെ നഷ്ടമാണ് ആ ചിത്രത്തിലൂടെ സംഭവിച്ചത്.

വലിയ നിക്ഷേപമിറക്കി ദുബായില്‍ ഒരു യോഗാ സ്കൂള്‍ ഇവര്‍ ആരംഭിച്ചെങ്കിലും അതും പരാജയമായി. ഇതോടെ ഇരുവര്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ രൂപം കൊള്ളുകയായിരുന്നു. ഭൂമിക വീണ്ടും അഭിനയിക്കാന്‍ തുടങ്ങിയതോടെ ദാമ്പത്യജീവിതത്തിന്‍റെ തകര്‍ച്ച പൂര്‍ണമായി.

ബദ്രി, ജില്ലന്‍റും ഒരു കാതല്‍, റോജാക്കൂട്ടം തുടങ്ങിയവയാണ് ഭൂമിക നായികയായ തമിഴ് ചിത്രങ്ങള്‍. പ്രഭുദേവയുടെ നായികയായി കളവാടിയ പൊഴുതുകള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുവരികയാണ് ഭൂമിക ഇപ്പോള്‍.

വെബ്ദുനിയ വായിക്കുക