അനിൽ കപൂറിന്റെ മകൻ അല്ലായിരുന്നെങ്കിൽ ഹര്‍ഷ് വര്‍ധനു രണ്ടാമത്തെ സിനിമ പോലും കിട്ടില്ലായിരുന്നു: താര പുത്രനെതിരെ തപ്‌സി

തുമ്പി ഏബ്രഹാം

തിങ്കള്‍, 25 നവം‌ബര്‍ 2019 (19:22 IST)
ബോളിവുഡ് താരം അനില്‍ കപൂറിന്റെ മകനും നടനുമായ ഹര്‍ഷ് വര്‍ധന്‍ കപൂറിനെതിരെ വിവാദ പ്രസ്താവനയുമായി എത്തിയിരിക്കുകയാണ് തപ്സി പന്നു.  ഹര്‍ഷ് വര്‍ധന്‍ അനില്‍ കപൂറിന്റെ മകന്‍ അല്ലായിരുന്നെങ്കില്‍ ആദ്യ ചിത്രത്തിന് ശേഷം രണ്ടാമതൊരു ചിത്രം കിട്ടില്ലായിരുന്നുവെന്നാണ് തപ്‌സി പറഞ്ഞിരിക്കുന്നത്.
 
നടി നേഹാ ദൂപിയ അവതാരകയായി എത്തുന്ന ‘നോ ഫില്‍റ്റര്‍ നേഹ’ എന്ന പരിപാടിക്കിടെയാണ് ഹര്‍ഷ് വര്‍ധന്‍ കപൂറിനെതിരെ തപ്‌സിയുടെ പ്രസ്താവന. ബോളിവുഡില്‍ തുടരാന്‍ സാദ്ധ്യതയില്ലാത്ത ഏതെങ്കിലും നടന്റെയോ നടിയുടെയോ പേര് പറയാനായി നേഹ ആവശ്യപ്പെട്ടപ്പോഴാണ് തപ്‌സി ഹര്‍ഷ് വര്‍ധന്റെ കാര്യം പറഞ്ഞത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍