സൗന്ദര്യമുള്ള സ്ത്രൈണത വിഷലിപ്തമായ സ്ത്രീത്വത്തിലേക്ക് മാറുന്നുവെന്ന് മംമ്ത മോഹന്‍ദാസ്

ബുധന്‍, 22 ജൂണ്‍ 2022 (20:27 IST)
സൗന്ദര്യമുള്ള സ്ത്രീത്വം വിഷലിപ്തമായ സ്ത്രീത്വത്തിലേക്ക് മാറുന്നുവെന്ന് നടി മംമ്ത മോഹന്‍ദാസ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിനിടെയാണ് താരത്തിൻ്റെ പരാമർശം. മിക്കപ്പോഴും മുഴുവൻ സത്യവും ഉപരിതലത്തിന് താഴെയാണ്. ഞാൻ പറയുന്നത് പലപ്പോഴും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു. ഒട്ടുമിക്ക സ്ത്രീകളെയും പോലെ പോരാളിയുടെയും അതിജീവിച്ചവളുടെയും വേഷങ്ങൾ ഞാനും ചെയ്തിട്ടുണ്ട്.
 
നാം സൗന്ദര്യമുള്ള സ്ത്രീത്വത്തിൻ്റെ ഊർജ്ജത്തിൽ നിന്ന് മാറി വിഷലിപ്തമായ പുരുഷത്വത്തിലേക്ക് നീങ്ങുകയാണ്. അല്ലെങ്കിൽ അതിന് നിർബന്ധിതരാക്കുന്നു. അതിനാൽ നമ്മൾ സ്ത്രീകൾ പുരുഷത്വത്തെ ഉൾക്കൊള്ളം എന്നാൽ ഇത് അതിരുകടന്നപ്പോൾ നാം സൗന്ദര്യമുള്ള സ്ത്രീത്വത്തെ വിഷലിപ്തമായ സ്ത്രീത്വത്തിലേക്ക് നിര്‍ബന്ധപൂര്‍വ്വം മാറ്റുന്നു. ഇത് ഒരു ധ്രുവീകരണത്തിനാണ് കാരണമാകുന്നത്. മമത പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍