സെറ്റില്‍ എല്ലാ അഭിനേതാക്കളും മാസ്‌ക് ധരിച്ചിരുന്നു. നല്ല കനമുള്ള വസ്ത്രങ്ങളും ആഭരണങ്ങളും കാരണം കലാകാരന്മാര്‍ക്ക് റെസ്റ്റ് റൂം പോലും ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. പുലര്‍ച്ച 3 മണി വരെ ഷൂട്ടിംഗ് നടന്നിരുന്നു. അതുകഴിഞ്ഞ് രണ്ടുമണിക്കൂര്‍ കഴിയുമ്പോഴേക്കും മണിരത്‌നം അടുത്ത ദിവസത്തെ ഷൂട്ടിംഗിന് തയ്യാറാകും.അതൊരു പുതിയ അനുഭവമാണെന്ന് ലാല്‍ പറഞ്ഞു. തുടക്കത്തില്‍ കാര്യങ്ങള്‍ ബുദ്ധിമുട്ടായിരുന്നുവെങ്കിലും കാര്യങ്ങള്‍ മനസ്സിലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.