'10 വര്‍ഷത്തിന് ശേഷം വീണ്ടും ഒന്നിച്ചതില്‍ സന്തോഷം';സുരേഷ് ഗോപി-ജോഷി ചിത്രം പാപ്പനെ കുറിച്ച് കനിഹ

കെ ആര്‍ അനൂപ്

ബുധന്‍, 26 മെയ് 2021 (11:04 IST)
സുരേഷ് ഗോപി-ജോഷി കൂട്ടുകെട്ടില്‍ ഇനി വരാനിരിക്കുന്ന ചിത്രമാണ് പാപ്പന്‍. നിലവിലെ സാഹചര്യത്തില്‍ ചിത്രീകരണം നിര്‍ത്തിവെച്ച സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ കനിഹയും അവതരിപ്പിക്കുന്നുണ്ട്. സുരേഷ് ഗോപി-ജോഷി ടീമിന്റെ 'പാപ്പന്‍'ല്‍ അഭിനയിക്കുന്നത് നടിയെ സംബന്ധിച്ചിടത്തോളം ഇത്തിരി സ്‌പെഷ്യലാണ്. അതിനെക്കുറിച്ച് മനസ്സ് തുറക്കുകയാണ് നടി കനിഹ.
 
'സുരേഷേട്ടന്‍, ജോഷി സാര്‍ എന്നിവരോടൊപ്പം 10 വര്‍ഷത്തിന് ശേഷം ഞാന്‍ വീണ്ടും വര്‍ക്ക് ചെയ്യുന്നു.ഞങ്ങള്‍ ഒരുമിച്ച് ചെയ്ത അവസാന ചിത്രം 'ക്രിസ്ത്യന്‍ ബ്രദേഴ്സ്'ആയിരുന്നു . ജോഷി സാറുമായും സുരേഷേട്ടനുമായും വീണ്ടും ഒന്നിച്ചതില്‍ സന്തോഷം. അവരോടൊപ്പം വര്‍ക്ക് ചെയ്യുന്നത് ഞാന്‍ വളരെ ആസ്വദിച്ചു, ഒപ്പം ഓര്‍മ്മകളും ഉണ്ട്'- കനിഹ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി മനസ്സ് തുറന്നത്

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍