അങ്ങനെയൊരു മണ്ടത്തരം കാണിക്കുന്നയാളല്ല ദിലീപ്, പ്രതിസന്ധിഘട്ടത്തിൽ ആദ്യം അനുകൂലിച്ച് സംസാരിച്ചത് ഞാനാണ്; സുരേഷ്കുമാർ പറയുന്നു

തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2019 (09:04 IST)
നടന്‍ ദിലീപ് ഒരു വലിയ പ്രതിസന്ധിയിൽ പെട്ടപ്പോൾ വളരെ സങ്കടം തോന്നിയെന്നു നിര്‍മ്മാതാവും നടനുമായ സുരേഷ്കുമാർ‍. ദിലീപ് ഒരു വലിയ പ്രതിസന്ധിയിൽ പെട്ടപ്പോൾ വളരെ സങ്കടം തോന്നി. ആദ്യം ദിലീപിനെ അനുകൂലിച്ച് സംസാരിച്ചതും ആദ്യം ജയിലിൽ പോയി കണ്ടതും ഞാനാണ്. ദിലീപിനു വേണ്ടി സംസാരിക്കാൻ പലർക്കും അതു ധൈര്യം കൊടുത്തു. ഇങ്ങനെ ഒരു മണ്ടത്തരം കാണിക്കുന്ന ആളല്ല ദിലീപ് എന്നാണ് എന്‍റെ പൂര്‍ണവിശ്വാസം” സുരേഷ് കുമാര്‍ പറഞ്ഞു. 

വിഷ്ണുലോകം എന്ന സിനിമ മുതല്‍ ആരംഭിച്ചതാണ് ദിലീപുമായുള്ള സൗഹൃദമെന്നും സുരേഷ് കുമാർ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു."ദിലീപ് ആദ്യം സഹസംവിധായകനായത് ഞാൻ നിർമിച്ച ‘വിഷ്ണുലോകം’ എന്ന സിനിമയിലാണ്. അസിസ്റ്റന്റ്സ് കൂടുതലുള്ളതിനാൽ കമലിന് ആദ്യം ദിലീപിനെ ഉൾക്കൊള്ളിക്കാൻ കഴിഞ്ഞിരുന്നില്ല. ‘പിന്നീട് നോക്കാം’ എന്നു പറഞ്ഞു. അങ്ങനെയാണ് എന്റെ ബന്ധു കൂടിയായ അനിക്കുട്ടൻ ദിലീപിനെ എന്റെ അടുത്തു കൊണ്ടുവരുന്നത്.
 
ഞാൻ സമ്മതിച്ചാൽ ഒപ്പം നിർത്താമെന്നാണ് കമൽ പറഞ്ഞിരിക്കുന്നത്. എന്തോ ഒരു തെളിച്ചം ആ പയ്യനില്‍ ക ണ്ടതു കൊണ്ട് നിന്നോട്ടെ എന്നു ഞാനും പറഞ്ഞു. സിനിമയിൽ ദിലീപിന് ആദ്യം ശമ്പളം കൊടുക്കുന്നതും ഞാനാണ്. ആയിരം രൂപ. ആ സൗഹൃദം ഇപ്പോഴും തുടരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍