“ലിസിയല്ലാതെ വേറൊരു സ്ത്രീ ഇനിയെന്‍റെ ജീവിതത്തിലില്ല. അത് നൂറുശതമാനം ഉറപ്പാണ്. 1990കളിലെ സിനിമകളില്‍ മനോഹരികളായ സ്ത്രീകളുമായിട്ടാണ് ഞാന്‍ വര്‍ക്ക് ചെയ്തിട്ടുള്ളത്. അന്തസ്സായിട്ട് പറയാം, എന്നേക്കുറിച്ച് ഒരു അപവാദവും ഒരു പത്രവും ഇന്നുവരെ എഴുതിയിട്ടില്ല. അതേപോലെയാണ് ലിസിയുടെ കാര്യവും. മറ്റൊരു പുരുഷനുമായി ബന്ധപ്പെടുത്തി അവരുടെ പേരും കേട്ടിട്ടില്ല. ഞങ്ങള്‍ ഇരുവരും പിരിഞ്ഞത് ഞങ്ങള്‍ തമ്മിലുണ്ടായ വല്ലാത്തൊരു ഈഗോയുടെ അവസാനത്തില്‍ സംഭവിച്ചതാണ്” - ഗൃഹലക്ഷ്മിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ പറയുന്നു.
“എന്‍റെ മനസിനകത്തുള്ള ആഗ്രഹം, ഒരുമിച്ചിരുന്നാലും വേറിട്ടിരുന്നാലും ലിസി സന്തോഷമായിട്ടിരിക്കണം എന്നുമാത്രമാണ്. അതെന്‍റെ ആത്മാര്‍ത്ഥമായിട്ടുള്ള ആഗ്രഹമാണ്. കാര്യം എന്തൊക്കെ പറഞ്ഞാലും ലിസി എന്‍റെ കുഞ്ഞുങ്ങളുടെ അമ്മയാണ്. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ മക്കളെ നോക്കാന്‍ അവരല്ലേയുള്ളൂ” - പ്രിയന്‍ പറയുന്നു.