മെര്‍സലില്‍ അവര്‍ ഉദ്ദേശിച്ചത് ജനങ്ങള്‍ക്ക് മനസിലായി, പടം വിജയിച്ചു!

തിങ്കള്‍, 30 ഒക്‌ടോബര്‍ 2017 (17:40 IST)
സിനിമയില്‍ സത്യം മാത്രമേ പറയാവൂ എന്ന് ശഠിക്കാനാവില്ലെന്ന് തിരക്കഥാകൃത്തും സംവിധായകനും നടനുമായ രണ്‍ജി പണിക്കര്‍. പൂര്‍ണമായ സത്യപ്രസ്താവനകളല്ലെങ്കിലും സത്യത്തിന്‍റെ ഛായയെങ്കിലും ഉണ്ടായാല്‍ ചിലപ്പോള്‍ പ്രേക്ഷകര്‍ കൈയടിക്കുമെന്നും രണ്‍ജി പറയുന്നു. മെര്‍സല്‍ വിവാദവുമായ ബന്ധപ്പെട്ടാണ് രണ്‍ജി പണിക്കരുടെ പരാമര്‍ശം.
 
മെര്‍സലില്‍ വിവാദമായ സംഭാഷണത്തില്‍ എഴുത്തുകാരന്‍ എന്താണോ ഉദ്ദേശിച്ചത് അതു പ്രേക്ഷകന് കൃത്യമായി മനസ്സിലായി. അപ്പോള്‍ അതു വിജയിച്ചു. മദ്യത്തിന് 200 ശതമാനം വാറ്റ് ഉണ്ടെന്നിരിക്കട്ടെ. പാവപ്പെട്ടവര്‍ കുടിക്കുന്ന മദ്യത്തിന് 200 ശതമാനം വാറ്റോ? എന്നാ ഭരണമാടേ ഇത്‌... എന്നു പറഞ്ഞാലും ചിലപ്പോള്‍ കയ്യടി കിട്ടും. സിനിമയില്‍ സത്യം മാത്രമേ പറയാവൂ എന്ന് ശഠിക്കാനാകില്ല - മനോരമ ഓണ്‍ലൈനിന് അനുവദിച്ച അഭിമുഖത്തില്‍ രണ്‍ജി പറയുന്നു. 
 
സിനിമ ഫിക്‌ഷനാണ്. സംഭാഷണങ്ങള്‍ പൂര്‍ണമായ സത്യപ്രസ്താവനകള്‍ ആകണമെന്നില്ല. സത്യത്തിന്റെ ഒരു ഛായ ഉണ്ടായാല്‍ മതി - രണ്‍ജി പറയുന്നു.

വെബ്ദുനിയ വായിക്കുക