ഫാന്‍സ്‌ ക്ലബ്ബുകള്‍ക്ക് എതിരെ കമല്‍

PROPRO
മലയാള സിനിമയെ കുഴപ്പത്തില്‍ചാടിക്കാന്‍ തീരുമാനിച്ചിറങ്ങിയിരിക്കുകയാണ്‌ ഫാന്‍സ്‌ അസോസിയേഷനുകളെന്ന്‌ സംവിധായകന്‍ കമല്‍ തുറന്നടിക്കുന്നു. സൂപ്പര്‍താരങ്ങളെ മാത്രം സ്‌നേഹിക്കുന്ന ആരാധകര്‍ സിനിമയെ അല്ല സ്‌നേഹിക്കുന്നത്‌. 'മിന്നാമിന്നിക്കട്ടം' എന്ന തന്‍റെ പുതിയ സിനിമയെ കുരുതിക്കൂട്ടി നശിപ്പിക്കാന്‍ ചില ഫാന്‍സ്‌ അസോസിയേഷനുകള്‍ ഇറങ്ങിയിരിക്കുകയാണെന്നും കമല്‍ തുറന്നടിക്കുന്നു. സൂപ്പര്‍താരങ്ങളെ ഒഴിവാക്കി പുതുമുഖങ്ങളെയും പുതിയ കഥാസാഹചര്യങ്ങളേയും മലയാള സിനിമയില്‍ പരീക്ഷിക്കാന്‍ ചങ്കൂറ്റം കാണിക്കുന്ന സംവിധായകനാണ്‌ കമല്‍ ‍. ‘മിന്നാമിന്നിക്കൂട്ട’മെന്ന യുവ സിനിമയെ കുറിച്ച്‌ കമല്‍ മനസ്‌ തുറക്കുന്നു

? യുവജനങ്ങള്‍ക്ക്‌ വേണ്ടിയുള്ള ചിത്രമാണ്‌ മിന്നാമിന്നികൂട്ടം. കേരളത്തിലെ യുവജനങ്ങളെ ചിത്രം ആകര്‍ഷിച്ചിട്ടുണ്ടോ

ഐ ടി പശ്ചാത്തലമാക്കി ഇതുവരെ മലയാളത്തില്‍ ചിത്രങ്ങളൊന്നും ഇറങ്ങിയിട്ടില്ല. പുതിയ തലമുറയുടെ പ്രണയത്തെയും ജീവിതത്തെയും കുറിച്ച്‌ പറയുന്ന ചിത്രമാണിത്‌. പുതിയ തലമുറയിലെ പെണ്‍കുട്ടികളുടെ പക്ഷത്താണ്‌ മിന്നാമിന്നികൂട്ടം നില്‍ക്കുന്നത്‌. ലക്‍ഷ്യം വച്ച്‌ പ്രേക്ഷകരിലേക്ക്‌ സിനിമ എത്തുന്നു എന്നു തന്നെയാണ്‌ ഞാന്‍ കരുതുന്നത്‌‌.

? അത്ര നല്ല സ്വീകരണമാണ്‌ ചിത്രത്തിന്‌ ലഭിക്കുന്നത്‌ എന്ന്‌ പറയാനാകുമ
PROPRO


സൂപ്പര്‍താരങ്ങളെ വച്ച്‌ ചെയ്യുന്ന സിനിമകള്‍ക്ക്‌ കിട്ടുന്ന അതേ സ്വീകരണം യുവ സിനിമക്ക്‌ കിട്ടും എന്ന്‌ പ്രതീക്ഷിക്കരുത്‌. താരജാഡകള്‍ ഇല്ലാതെ വരുമ്പോള്‍ ഇത്തരം ചിത്രങ്ങല്‍ക്ക്‌ ശ്രദ്ധകിട്ടാന്‍ സമയം എടുക്കും. വാണിജ്യവിജയം പ്രതീക്ഷിച്ച്‌ തന്നെയാണ്‌ ഇത്തരം സിനിമകള്‍ ചെയ്യുന്നത്‌‌.

? സൂപ്പര്‍താര സിനിമകളെ ഫാന്‍സ്‌ അസോസിയേഷനുകള്‍ ആഘോഷമാക്കുന്നു. ചെറിയ ചിത്രങ്ങള്‍ക്ക്‌ അങ്ങനെ ഒരു പ്രേക്ഷക അടിത്തറ ഇല്ലാത്തതല്ലേ പ്രശ്നം

ഫാന്‍സ്‌ അസോസിയേഷനുകളെ കൊണ്ട്‌ മലയാള സിനിമക്ക്‌ എന്ത്‌ ഗുണമാണ്‌ ഉണ്ടായിട്ടുള്ളത്‌. താരങ്ങള്‍ക്ക്‌ ഗുണമുണ്ടായിട്ടുണ്ട്‌. സിനിമക്ക്‌ അവരെ കൊണ്ട്‌ യാതൊരു ഗുണവും ഇല്ല. മിന്നാമിന്നികൂട്ടം എന്ന സിനിമയുടെ പേര്‌ എഴുതി കാണിക്കുമ്പോള്‍ മുതല്‍ കൂവിത്തുടങ്ങുന്ന സാമൂഹ്യദ്രോഹികള്‍ ഉണ്ട്‌‌. ഇത്തരക്കാരാണ്‌ സിനിമയെ ബുദ്ധിമുട്ടിക്കുന്നത്‌.

PROPRO
? ഫാന്‍സ്‌ അസോസിയേഷനുകള്‍ സിനിമക്ക്‌ ബാധ്യത ആയെന്നാണോ

രാത്രി പന്ത്രണ്ടുമണിക്കും വെളുപ്പിന്‌ നാലുമണിക്കും എല്ലാം സിനിമ കാണിക്കുന്ന്‌ത്‌ എന്തിനാണ്‌? തിയേറ്ററില്‍ സിനിമ കാണിക്കാന്‍ പ്രത്യേക സമയം ഉണ്ടല്ലോ. റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാനാണ്‌ എല്ലാവര്‍ക്കും തിരക്ക്‌. സിനിമ പെട്ടിയും എഴുന്നെള്ളിച്ച്‌ ആനപ്പുറത്ത്‌ വരുന്നവര്‍ക്കാണ്‌ മാധ്യമ പ്രാധാന്യം ലഭിക്കുന്നത്‌. നല്ല സിനിമകള്‍ എടുക്കാന്‍ കഷ്ടപ്പെടുന്നവരെ തിരിച്ചറിയാന്‍ ആരും ഇല്ല. ഇങ്ങനെ ഒരു സാഹചര്യം എങ്ങനെ ഉണ്ടായി എന്ന്‌ എല്ലാവരും ചിന്തിക്കണം. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഫാന്‍സ്‌ അസോസിയേഷനുകളെ പുച്ഛത്തോടെയാണ്‌ മലയാളികള്‍ കണ്ടിരുന്നത്‌. ഇന്ന അവര്‍ രംഗം കൈയ്യിലെടുത്തു. ഈ പ്രവണത നല്ലതല്ല

? ഫാന്‍സ്‌ അസോസിയേഷനുകള്‍ താരങ്ങളുടെ വരുതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ അല്ലേ

താരങ്ങളോട്‌ മാത്രമാണ്‌ ഫാന്‍സ്‌ അസോസിയേഷന്‍കാര്‍ക്ക്‌ ആരാധന. നല്ല സിനിമ എന്നത്‌ അവരുടെപ്രശ്‌നമല്ല. മുന്‍വിധിയോടെ സിനിമ കാണാന്‍ വിധിക്കപ്പെട്ടവരാണവര്‍. റിലീസിങ്ങ്‌്‌ ദിനത്തില്‍ സിനിമയുടെ ടൈറ്റില്‍ കാണുമ്പോള്‍ തന്നെ കൂവുന്ന പ്രവണതയുണ്ട്‌. ഇത്തരം മുന്‍വിധികളാണ്‌ സിനിമയെ പിഴപ്പിക്കുന്നത്‌. സിനിമ കാണ്ടതിന്‌ ശേഷമല്ലേ അവയെ വിലയിരുത്തേണ്ടത്‌.

PROPRO
? പഴയകാലത്ത്‌ നിന്ന്‌ പ്രേക്ഷകരെ പോലെ സിനിമയും മാറിയില്ലേ

നല്ല സിനിമകള്‍ സ്വീകരിക്കാനുള്ള മാനസികാവസ്ഥ രണ്ട്‌ ദശകങ്ങള്‍ക്ക്‌ മുമ്പ്‌ ഉണ്ടായിരുന്നു. സിനിമയിടെ ആട്ടവു പാട്ടും എല്ലാം പുച്ഛത്തോടെയാണ്‌ അന്ന്‌ കണ്ടിരുന്നത്‌‌. ഞാനൊക്കെ കോളെജി പഠിക്കുന്നകാലത്ത്‌ അത്തരം ചിത്രങ്ങളോട്‌ വെറുപ്പായിരുന്നു. ഇപ്പോള്‍ അവ എല്ലാം ആഘോഷമായിരിക്കുന്നു. ഐ വി ശശിയുടെ ‘അവളുടെ രാവുകള്‍ ’ ഇന്ന്‌ ഇറങ്ങുകയാണെങ്കില്‍ അവ ‘ഷക്കീലപ്പടം’ എന്ന രീതിയിലാവും പുറത്തുവരിക. ഗതികെട്ട ഈ കാലം കാണാന്‍ ഭരതനും പത്മരാജനും ഇല്ലാത്തത്‌ നന്നായി എന്ന്‌ പോലും തോന്നിപോകുന്നു. ‘ഇമോഷന്‍സ്‌’ എന്നത്‌ സിനിമയില്‍ അധികപറ്റായി പോയിരിക്കുന്നു.

? സിനിമ കാണാന്‍ എത്തുന്നവരെ പോലെ സിനിമ ചെയ്യുന്നവര്‍ക്കും ഇല്ലേ പരിമിതികള്‍

പ്രേക്ഷകരെ ഭയന്നാണ്‌ സംവിധായകര്‍ സിനിമ എടുക്കുന്നത്‌. കോംപ്രമൈസ്‌ എന്നത്‌ എല്ലാ രംഗത്തും ഉണ്ട്‌‌. മിന്നാമിന്നികൂട്ടത്തിന്‍റെ കാര്യത്തിലും ചില കോംപ്രമൈസുകള്‍ വേണ്ടി വന്നിട്ടുണ്ട്‌‌. സിനിമ സാമ്പത്തിക വിജയം നേടണം എന്നാഗ്രഹിച്ചാണ്‌ ഇത്തരം വിട്ടുവീഴ്‌ചകള്‍ക്ക്‌ അറിഞ്ഞുകൊണ്ട്‌ വശംവദനാകുന്നത്‌. എങ്കിലും അത്തരം ചിത്രങ്ങളിലും സ്വകാര്യ സന്തോഷങ്ങള്‍ നിറവേറ്റാന്‍ ശ്രദ്ധിക്കാറുണ്ട്‌‌. എല്ലാത്തരം പ്രേക്ഷകരും കാണണം എന്നാഗ്രഹിച്ചാണ്‌ ഞാന്‍ സിനിമ എടുക്കുന്നത്‌്‌.

? പെരുമഴക്കാലം എടുത്ത സംവിധായകനാണോ മിന്നാമിന്നികൂട്ടം എടുത്തത്‌ എന്ന്‌ സംശയിക്കാനുള്ള അവകാശം പ്രേക്ഷകനില്ലേ

പ്രേക്ഷകന്‌ എന്നിലുള്ള വിശ്വാസം എല്ലാ സിനിമകളിലും വെച്ചു പുലര്‍ത്താന്‍ എനിക്ക്‌ കഴിഞ്ഞെന്നു വരില്ല. പെരുമഴക്കാലം പുരസ്‌കാരങ്ങള്‍ നേടി, നല്ല അഭിപ്രായം ഉണ്ടാക്കി, എന്നാല്‍ അതിന്‍റെ നിര്‍മ്മാതാവ്‌ ഇപ്പോഴും കടത്തിലാണ്‌. എനിക്ക്‌ നല്ല സംവിധായകന്‍ ആവാന്‍ വേണ്ടി കടപ്പെട്ട നിര്‍മ്മാതാവിനെ കണ്ടുകൊണ്ടാണ്‌ ഞാന്‍ സിനിമ എടുക്കുന്നത്‌. വാണിജ്യ സിനിമ എന്ന പേരില്‍ വിട്ടുവീഴ്‌ച ചിത്രങ്ങള്‍ ഉണ്ടാകുന്നതും അങ്ങനെയാണ്‌.