പ്രതികാരം തീര്‍ക്കാന്‍ പൃഥ്വിരാജ്!

ശനി, 21 സെപ്‌റ്റംബര്‍ 2013 (15:38 IST)
PRO
പൃഥ്വിരാജ് പ്രതികാരം തീര്‍ക്കാനൊരുങ്ങുന്നു. തനിക്കെതിരെ പ്രവര്‍ത്തിക്കുന്നവരോട്. തന്നെ തകര്‍ത്തവരോട്.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് പൃഥ്വിരാജ് പ്രതികാരദാഹിയാക്കുന്നത്. “രണ്ട് ചിത്രങ്ങളാണ് ഞാന്‍ പൃഥ്വിരാജിനെ നായകനാക്കി പ്ലാന്‍ ചെയ്യുന്നത്. അടുത്ത വര്‍ഷം ഓഗസ്റ്റില്‍ ആദ്യ സിനിമ തുടങ്ങും. അതൊരു ഫാമിലി എന്‍റര്‍‌ടെയ്നറായിരിക്കും. ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് സമൃദ്ധമായിരിക്കും. ഒരു പ്രതികാര കഥയാണത്. പൃഥ്വിരാജിന്‍റെ ഇതുവരെ കാണാത്ത ഒരു മുഖം ആ ചിത്രത്തിലുണ്ടായിരിക്കും” - ജീത്തു ജോസഫ് വ്യക്തമാക്കി.

പൃഥ്വിരാജിന്‍റെ മറ്റൊരു ചിത്രവും ജീത്തു ജോസഫ് ചെയ്യുന്നുണ്ട്. എന്താണ് അതിന്‍റെ വിശേ$ഷം? അടുത്ത പേജില്‍ കാണുക.

അടുത്ത പേജില്‍ - മലയാളത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത പരീക്ഷണം!

PRO
‘മെമ്മറീസ്’ എന്ന സിനിമ മെഗാഹിറ്റായതോടെയാണ് പൃഥ്വിരാജ് - ജീത്തു ജോസഫ് സിനിമകള്‍ക്കായി നിര്‍മ്മാതാക്കള്‍ രംഗത്തെത്തിത്തുടങ്ങിയത്. ഈ കൂട്ടുകെട്ടിന് ഇപ്പോള്‍ വന്‍ ഡിമാന്‍ഡാണ്.

“ഞാനും പൃഥ്വിയും ഒന്നിച്ചുള്ള മറ്റൊരു ചിത്രവും ഇപ്പോള്‍ ചിന്താവഴിയിലാണ്. വ്യത്യസ്തമായ ഒരു രീതിയില്‍ ആ സിനിമ അവതരിപ്പിക്കാനാണ് ശ്രമം. മലയാളത്തില്‍ ഇതുവരെയുണ്ടായിട്ടില്ലാത്ത ഒരു പരീക്ഷണം. എന്നാല്‍ ഈ പ്രൊജക്ട് അല്‍പ്പം താമസിക്കും. എന്ന് ആ സിനിമയുടെ തിരക്കഥ പൂര്‍ത്തിയാകുന്നോ എന്ന് അതിനായുള്ള ഒരുക്കം തുടങ്ങാമെന്ന് പൃഥ്വിരാജ് വാക്കുതന്നിട്ടുണ്ട്” - ജീത്തു ജോസഫ് വ്യക്തമാക്കി.

“കുടുംബത്തിന് നമ്മുടെ ജീവിതത്തില്‍ വലിയ സ്ഥാനമുണ്ട്. അത്തരം സബ്ജക്ടുകള്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടമാണ്. ഞാന്‍ വ്യത്യസ്ത ജോണറുകളിലുള്ള സിനിമകളാണ് സംവിധാനം ചെയ്തിട്ടുള്ളതെങ്കിലും അവയ്ക്കെല്ലാം ഒരു കുടുംബപശ്ചാത്തലമുണ്ടായിരുന്നു” - ജീത്തു ജോസഫ് വ്യക്തമാക്കി.

അടുത്ത പേജില്‍ - വരാന്‍ പോകുന്നത് മോഹന്‍ലാലിന്‍റെ ദൃശ്യം!

PRO
ഇംഗ്ലീഷ് പേരുകളായിരുന്നു ജീത്തു ജോസഫ് ഇതുവരെ സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങള്‍ക്കും - ഡിറ്റക്ടീവ്, മമ്മി ആന്‍റ് മി, മൈ ബോസ്, മെമ്മറീസ്. അതുകൊണ്ടുതന്നെ മോഹന്‍ലാലിനെ നായകനാക്കി ജീത്തു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് പേര് ‘മൈ ഫാമിലി’ എന്നായിരിക്കുമെന്ന് ചിലര്‍ അങ്ങ് ഊഹിച്ചുറപ്പിച്ചു. തന്‍റെ സിനിമയ്ക്ക് ‘മൈ ഫാമിലി’ എന്നല്ല പേരെന്ന് പലതവണ ജീത്തു ജോസഫ് പറഞ്ഞെങ്കിലും ഓണ്‍‌ലൈന്‍ വാര്‍ത്താപ്രചാരകര്‍ ‘മൈ ഫാമിലി’ ഏതാണ്ട് ഉറപ്പിച്ച മട്ടായിരുന്നു.

എന്തായാലും ഈ സിനിമയുടെ പേര് ജീത്തു ഒടുവില്‍ പ്രഖ്യാപിച്ചിരിക്കുകയാണ് - ‘ദൃശ്യം’. ഇംഗ്ലീഷ് പേരുകളിടുന്ന ശീലത്തില്‍ നിന്ന് വിടുതല്‍ നേടിയിരിക്കുകയാണ് ഇതോടെ ജീത്തു.

‘ദൃശ്യം’ പൂര്‍ണമായും ഒരു ഫാമിലി എന്‍റര്‍ടെയ്നറായിരിക്കും. മോഹന്‍ലാലിന് നായികയായി മീന അഭിനയിക്കും. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.

മോഹന്‍ലാല്‍ ഒരു നാട്ടുമ്പുറത്തുകാരനായി വേഷമിടുന്ന ദൃശ്യത്തിന്‍റെ ഛായാഗ്രഹണം സുജിത് വാസുദേവാണ്. ചിത്രീകരണം അടുത്ത മാസം ആരംഭിക്കും.

വെബ്ദുനിയ വായിക്കുക