പുലിമുരുകന് എതിരാളിയില്ല; മത്സരിക്കാന്‍ ആളില്ലേ? തനിക്ക് 100 കോടി ക്ലബ് സ്വപ്നമില്ലെന്ന് ദുല്‍ക്കര്‍ !

ശനി, 11 ഫെബ്രുവരി 2017 (18:24 IST)
തന്‍റെ സിനിമകള്‍ 100 കോടി ക്ലബില്‍ ഇടം പിടിക്കണമെന്ന സ്വപ്നമൊന്നും തനിക്കില്ലെന്ന് യുവ സൂപ്പര്‍താരം ദുല്‍ക്കര്‍ സല്‍മാന്‍. തന്‍റെ സംതൃപ്തിക്കാണ് മുന്‍‌ഗണനയെന്നും ദുല്‍ക്കര്‍ പറയുന്നു.
 
തന്നെ എക്സൈറ്റ് ചെയ്യുന്ന സിനിമകള്‍ മാത്രമേ താന്‍ തെരഞ്ഞെടുക്കാറുള്ളൂ എന്നും അത് ഏത് രീതിയില്‍ ജനം സ്വീകരിക്കുന്നു എന്നതാണ് പ്രധാനമെന്നും ദുല്‍ക്കര്‍ പറയുന്നു.
 
നൂറുകോടി ക്ലബില്‍ എത്തണമെന്ന് വിചാരിച്ച് സിനിമ ചെയ്യാനാകില്ലെന്നും ദുല്‍ക്കര്‍ കൂട്ടിച്ചേര്‍ക്കുന്നു.
 
മോഹന്‍ലാലിന്‍റെ പുലിമുരുകന്‍ 100 കോടി ക്ലബില്‍ ഇടം നേടിയതോടെ അടുത്ത 100 കോടി ക്ലബ് ചിത്രം ഏതാണെന്നറിയാന്‍ മലയാള സിനിമാലോകവും പ്രേക്ഷകരും ഉറ്റുനോക്കുകയാണ്.

വെബ്ദുനിയ വായിക്കുക