പി സി ജോര്‍ജിനെതിരെ പല തെളിവുകളും എന്‍റെ പക്കലുണ്ട്: ജഗതിയുടെ മകള്‍

വെള്ളി, 15 നവം‌ബര്‍ 2013 (16:58 IST)
PRO
പി സി ജോര്‍ജിനെതിരെ പല തെളിവുകളും തന്‍റെ കൈവശമുണ്ടെന്നും അതൊക്കെ പുറത്തുവിട്ടാല്‍ ജോര്‍ജിന്‍റെ കുടുംബം തകരുമെന്നും ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി. ദീപികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ശ്രീലക്ഷ്മി പി സി ജോര്‍ജിനെതിരെ ആഞ്ഞടിക്കുന്നത്.

പി സി ജോര്‍ജിനെരേയുള്ള പല തെളിവുകളും എന്‍റെ പക്കലുണ്ട്. അതൊക്കെ പുറത്ത് വിട്ടാല്‍ അദ്ദേഹത്തിന്‍റെ കുടുംബം തകരും. ഇത്തരത്തിലുള്ള കാര്യങ്ങള്‍ പുറത്തു പറയുന്നത് എന്‍റെ മാന്യതയ്ക്ക് നിരക്കുന്നതല്ല. അതിനാല്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ല - ശ്രീലക്ഷ്മി അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

ഗണേഷ്കുമാറുമായി തനിക്ക് അടുപ്പമുണ്ടെന്ന് പി സി ജോര്‍ജ് പറയുന്നത് നുണയാണെന്നും ഗണേഷുമായി യാതൊരു ബന്ധവുമില്ലെന്നും ശ്രീലക്ഷ്മി പറയുന്നു. ഗണേഷുമായുള്ള വ്യക്തിവൈരാഗ്യത്തിന്‍റെ പേരിലാണ് അദ്ദേഹത്തെയും തന്നെയും ചേര്‍ത്ത് ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതെന്നും ശ്രീലക്ഷ്മി വ്യക്തമാക്കുന്നു.

പി സി ജോര്‍ജിന് തന്നോട് അസൂയയാണെന്നും പാര്‍വതിക്ക് സിനിമയില്‍ അവസരം ലഭിക്കാത്തതിനാലാണ് അസൂയയെന്നും ശ്രീലക്ഷ്മി പറയുന്നു. ജഗതിയുടെ മകള്‍ എന്ന പരിഗണന സിനിമാ ലോകത്ത് തനിക്കു ലഭിക്കുന്നുണ്ടെന്നും ദീപികയ്ക്ക് വേണ്ടി സോനു തോമസ് നടത്തിയ അഭിമുഖത്തില്‍ ശ്രീലക്ഷ്മി പറയുന്നു.

വെബ്ദുനിയ വായിക്കുക