“എന്ത് പറയണം തൂങ്കാവനത്തെക്കുറിച്ച്? നല്ല സിനിമയെന്നും നന്നായി വന്നിരിക്കുന്നു എന്നുമൊക്കെ പറഞ്ഞാല്‍ അത് കുറഞ്ഞുപോകും. ഇന്ത്യയിലെ മികച്ച സംവിധായകരും സാങ്കേതിക വിദഗ്ധരുമൊക്കെ മനംനിറഞ്ഞ് അഭിനന്ദിക്കുന്ന വിധത്തില്‍ ഗംഭീര ചിത്രമാണിത്” - തൂങ്കാവനം എന്ന കമല്‍ഹാസന്‍ ചിത്രത്തിന്‍റെ സംവിധായകന്‍ രാജേഷ് എം സെല്‍വ പറയുന്നു.
ഒരു ദിവസം രാവിലെ മുതല്‍ അടുത്ത ദിവസം രാവിലെ വരെയുള്ള സംഭവങ്ങളാണ് ചിത്രത്തില്‍ കാണിക്കുന്നത്. പ്രകാശ് രാജ്, ആശാ ശരത്, സമ്പത്ത്, കിഷോര്‍, മധു ശാലിനി തുടങ്ങിയവര്‍ സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിശ്വരൂപത്തിലൂടെ പ്രശസ്തനായ സാനു ജോണ്‍ വര്‍ഗീസാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍.
“സിനിമയുടെ ഔട്ട്‌പുട്ട് കണ്ട കമല്‍ സാര്‍ ഹാപ്പിയാണ്. ചിത്രം കണ്ട് അദ്ദേഹം ഒന്നും പറഞ്ഞില്ല എന്നോട്. അദ്ദേഹം ഒന്നും പറഞ്ഞില്ല എങ്കില്‍ മനസില്‍ അത്രയേറെ നമ്മളെ അഭിനന്ദിക്കുന്നു എന്നാണര്‍ത്ഥം. ഈ ചിത്രത്തില്‍ നായികയായി തൃഷ വേണം എന്ന് ആഗ്രഹം പറഞ്ഞപ്പോള്‍ അവരോട് സംസാരിച്ച് ഡേറ്റ് വാങ്ങിത്തന്നത് കമല്‍ സാറാണ്. തൃഷ ഇതുവരെ ചെയ്യാത്ത കഥാപാത്രമാണ് തൂങ്കാവനത്തിലേത്” - രാജേഷ് പറയുന്നു.
“ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു കാര്യം എന്താണെന്നറിയുമോ? അത് കമല്‍ സാര്‍ ഇതുവരെ അവതരിപ്പിക്കാത്ത ഒരു കഥാപാത്രത്തെ അദ്ദേഹത്തിന് നല്‍കുക എന്നതാണ്. അദ്ദേഹം അവതരിപ്പിക്കാത്ത വേഷങ്ങള്‍ ഒന്നുമില്ലെന്നുതന്നെ പറയാം. ഇത്രയും കാലമായി അദ്ദേഹം അവതരിപ്പിച്ചതില്‍ പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള മാനറിസങ്ങള്‍, ചെറിയ ചെറിയ കാര്യങ്ങള്‍ എല്ലാം തൂങ്കാവനത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ ചിത്രത്തില്‍ കമല്‍ സാറിന്‍റെ ലുക്ക്, അക്സസറീസ് എല്ലാം പുതുമയുള്ളതായിരിക്കുമെന്ന് ഗ്യാരണ്ടി പറയുന്നു” - സംവിധായകന്‍ വെളിപ്പെടുത്തുന്നു.