ഇളയദളപതി വിജയ് നായകനാകുന്ന 'കത്തി' ദീപാവലിക്ക് എത്തും. ദീപാവലി തമിഴ്നാട്ടില്‍ വമ്പന്‍ സിനിമകളുടെ ആഘോഷം കൂടിയാണ്. ഇത്തവണ വിജയുടെ കത്തി, വിക്രമിന്‍റെ ഐ, വിശാലിന്‍റെ പൂജൈ, ഷാരുഖ് ഖാന്‍റെ ഹാപ്പി ന്യൂ ഇയര്‍ എന്നീ സിനിമകള്‍ ദീപാവലിക്ക് ഏറ്റുമുട്ടും.
'തുപ്പാക്കി' എന്ന മെഗാഹിറ്റിന് ശേഷം എ ആര്‍ മുരുഗദോസും വിജയും ഒന്നിക്കുന്നു എന്നതാണ് കത്തിയുടെ ഏറ്റവും വലിയ സവിശേഷത. അനിരുദ്ധാണ് സംഗീതം. ഒരു ഗാനരംഗത്തിന് വേണ്ടി മാത്രം രണ്ടരക്കോടി രൂപ ചെലവഴിച്ചു എന്നത് കത്തിയെപ്പറ്റി വന്ന ഏറ്റവും പുതിയ വാര്‍ത്ത. മുംബൈയില്‍ ലണ്ടന്‍ നഗരത്തിന്‍റെ സെറ്റിട്ടായിരുന്നത്രേ ഗാനരംഗം ചിത്രീകരിച്ചത്!