ഉമ്മന്‍‌ചാണ്ടി കോണ്‍ഗ്രസില്‍ നിന്ന് കുറച്ചുദിവസം അവധിയെടുത്താല്‍ പിന്നെ, ജീവിതത്തിലൊരിക്കലും കോണ്‍ഗ്രസുകാരനാണെന്ന് പറയില്ല: ശ്രീനിവാസന്‍

വ്യാഴം, 5 മെയ് 2016 (16:20 IST)
നൂറ്റിനാല്‍പ്പത് രാജാക്കന്‍‌മാരും നാലുകോടി അടിമകളും കൂടിച്ചേര്‍ന്ന ഒരു സമ്പ്രദായമാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്ന് നടന്‍ ശ്രീനിവാസന്‍. പൈസ ഉണ്ടാക്കുന്ന കാര്യത്തില്‍ എല്ലാ രാഷ്ട്രീയക്കാരും ഒറ്റക്കെട്ടാണെന്നും ശ്രീനി പറയുന്നു. 
 
“ഞങ്ങളുടെ നാട്ടിലെ ഏറ്റവും നല്ല കമ്യൂണിസ്റ്റുകാരനായിരുന്നു പാട്യം ഗോപാലന്‍. അദ്ദേഹം എന്നോട് നിര്‍ദ്ദേശിച്ചു, ‘സഖാവ് പാര്‍ട്ടിയിലേക്ക് വരണം’. ഞാന്‍ പറഞ്ഞു ‘ഇല്ല സഖാവേ, പാര്‍ട്ടിക്ക് പുറത്തുനിന്ന് നോക്കുമ്പോഴാണ് പ്രശ്നങ്ങള്‍ മനസിലാകുന്നത്. പാര്‍ട്ടിക്ക് അകത്തുപെട്ടാല്‍ എല്ലാം ശരിയാണെന്ന് തോന്നും. അതുകൊണ്ടാണ് എല്ലാ പാര്‍ട്ടിക്കാരും ഒരുപോലെയായത്” - വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ശ്രീനിവാസന്‍ വെളിപ്പെടുത്തുന്നു.
 
“ഒരു പാര്‍ട്ടിയില്‍ നിന്ന് പുറത്തുവന്നാലേ ആ പാര്‍ട്ടിയുടെ പുഴുക്കുത്ത് പാര്‍ട്ടിക്കാരന് ബോധ്യമാകുകയുള്ളൂ. ഉമ്മന്‍‌ചാണ്ടിയൊക്കെ കോണ്‍ഗ്രസില്‍ നിന്ന് കുറച്ചുദിവസം അവധിയെടുത്ത് പുറത്തുനില്‍ക്കണം. പിന്നെ, ജീവിതത്തിലൊരിക്കലും കോണ്‍ഗ്രസുകാരനാണെന്ന് പറയില്ല” - ശ്രീനിവാസന്‍ പറയുന്നു.
 
ഉള്ളടക്കത്തിന് കടപ്പാട്: വനിത

വെബ്ദുനിയ വായിക്കുക