പുത്തന്‍ ലുക്ക്; കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ ഞെട്ടിച്ച നടി, ചിത്രങ്ങള്‍

വ്യാഴം, 22 ഏപ്രില്‍ 2021 (18:13 IST)
നാടകാഭിനയത്തിലൂടെ മലയാളി സിനിമയിലേക്ക് എത്തിയ താരമാണ് കനി കുസൃതി. ബിരിയാണി എന്ന ചിത്രത്തിലെ കരുത്തുറ്റ കഥാപാത്രത്തിലൂടെ ദേശീയ, അന്തര്‍ദേശീയ ശ്രദ്ധ നേടിയ കനി സോഷ്യല്‍ മീഡിയയിലും വളരെ ആക്ടീവാണ്.


താരത്തിന്റെ പുത്തന്‍ മേക്ക് ഓവര്‍ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുന്നത്. ഇത് കനി തന്നെയാണോ എന്ന് ഒരുവേള സംശയം തോന്നുന്ന തരത്തിലാണ് കനിയുടെ മേക്ക് ഓവര്‍. 


ബിരിയാണി ഉള്‍പ്പെടെ ഇരുപതിലേറെ സിനിമകളില്‍ അഭിനയിച്ച താരമാണ് കനി. ബിരിയാണിയിലെ ഖദീജ എന്ന കഥാപാത്രത്തിനു വലിയ നിരൂപണ പ്രശംസ ലഭിച്ചിരുന്നു.


2019 ലെ മികച്ച നടിയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം കനിക്കാണ് ലഭിച്ചത്.  

Read Here: വിവാഹം കഴിഞ്ഞ ദിവസം അമ്പിളിക്കൊരു കോള്‍ വന്നു, നെറ്റ് നമ്പറില്‍ നിന്ന്; പ്രത്യാരോപണവുമായി ആദിത്യന്‍
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍