ചേട്ടച്ചന്റെ മീനാക്ഷിക്കുട്ടി ഇവിടെയുണ്ട്; ശാലീനതയ്ക്ക് ഒരു കുറവുമില്ലെന്ന് ആരാധകര്‍, ചിത്രങ്ങള്‍

നെൽവിൻ വിൽസൺ

വ്യാഴം, 15 ഏപ്രില്‍ 2021 (11:24 IST)
വിന്ദുജ മേനോന്‍ എന്നു പറഞ്ഞാല്‍ മലയാളികള്‍ക്ക് പെട്ടന്ന് മനസിലാകണമെന്നില്ല. എന്നാല്‍, 'ചേട്ടച്ചന്റെ മീനാക്ഷിക്കുട്ടി' എന്നു കേട്ടാല്‍ മലയാളികളുടെ മനസിലേക്ക് ഓടിയെത്തുന്ന ഒരു മുഖമുണ്ട്. മറ്റാരുടെയുമല്ല, തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട വിന്ദുജ മോനോന്‍ തന്നെ. വിന്ദുജയുടെയും കുടുംബത്തിന്റെയും ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.


ഭര്‍ത്താവ് രാജേഷിനും മകള്‍ നേഹയ്ക്കും ഒപ്പം നില്‍ക്കുന്ന വിന്ദുജയ്ക്ക് വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും യാതൊരു മാറ്റവുമില്ല. 'ചേട്ടച്ചന്റെ മീനാക്ഷിക്കുട്ടി തന്നെ ആണല്ലോ ഇപ്പോഴും,' എന്നാണ് ചിത്രത്തിനു താഴെ പലരും കമന്റ് ചെയ്തിരിക്കുന്നത്. 'ഇതാര്, സന്തൂര്‍ മമ്മിയാണോ,' എന്ന് വേറെ ചിലരും കമന്റ് ചെയ്തിട്ടുണ്ട്.


പത്മരാജന്റെ നൊമ്പരത്തിപ്പൂവില്‍ ബാലനടിയായാണ് വിന്ദുജ മലയാള സിനിമയില്‍ അരങ്ങേറുന്നത്. പവിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ചെയ്ത കേന്ദ്ര കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.


നര്‍ത്തകി കൂടിയായ വിന്ദുജ ഇപ്പോള്‍ സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്. പുതിയ ചിത്രങ്ങള്‍ പ്രചരിച്ചതിനു പിന്നാലെ സിനിമയിലേക്ക് താരം തിരിച്ചുവരുമോ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.


വിവാഹശേഷം കുടുംബത്തോടൊപ്പം മലേഷ്യയിലാണ് വിന്ദുജ. ഇപ്പോള്‍ അവധിക്കായി കേരളത്തിലെത്തിയിട്ടുണ്ട്. കേരള നാട്യ അക്കാദമിയില്‍ ഡാന്‍സ് അധ്യാപികയായും വിന്ദുജ പ്രവര്‍ത്തിക്കുന്നുണ്ട്. 

വെബ്ദുനിയ വായിക്കുക