യുഎഇയിലേക്ക് ടെക്‌നീഷ്യന്‍മാരെ ആവശ്യമുണ്ട്; അഭിമുഖം ഒക്ടോബര്‍ 9 ന്

രേണുക വേണു
ശനി, 5 ഒക്‌ടോബര്‍ 2024 (10:43 IST)
Job offers

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് വഴി യുഎഇയിലെ പ്രമുഖ കമ്പനിയിലെ HVAC ടെക്നീഷ്യന്‍, ഇലക്ട്രിക്കല്‍ ടെക്നീഷ്യന്‍, ഇലക്ട്രിക്കല്‍ കണ്‍ട്രോള്‍ ടെക്നീഷ്യന്‍, അസ്സിസ്റ്റന്റ് എ.സി. ടെക്നീഷ്യന്‍, അസ്സിസ്റ്റന്റ് ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍ തുടങ്ങിയ ഒഴിവുകളിലേയ്ക്ക് 2024 ഒക്ടോബര്‍ 9 ന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. ബന്ധപ്പെട്ട ട്രേഡുകളില്‍ ഡിപ്ലോമയും ചുരുങ്ങിയത് 2-5 വര്‍ഷം പ്രവൃത്തിപരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി: അസിസ്റ്റന്റ് (25 വയസ്സ്) മറ്റുള്ളവര്‍ (35 വയസ്സ്).
 
ആകര്‍ഷകമായ ശമ്പളം കൂടാതെ  താമസസൗകര്യം, വിസ, എയര്‍ ടിക്കറ്റ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്നിവ സൗജന്യമായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കരാര്‍ 2 വര്‍ഷം. പ്രൊബേഷന്‍ മൂന്ന് മാസം.
 
താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, പാസ്‌പോര്‍ട്ട്, വിദ്യാഭ്യാസ യോഗ്യതയുടെയും പ്രവൃത്തി പരിചയത്തിന്റെയും സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം 2024 ഒക്ടോബര്‍ 9 ബുധനാഴ്ച രാവിലെ 9 മണിക്ക് മുന്‍പായി ODEPC Training centre, Floor 4, Tower 1, Inkel Business Park (Near TELK), Angamaly എന്ന വിലാസത്തില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. 
 
വിശദ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ -0471-2329440/41/42/43/45; Mob: 77364 96574

അനുബന്ധ വാര്‍ത്തകള്‍

Next Article