സ്ഥിരോത്സാഹികള്‍ക്ക് പത്രപ്രവര്‍ത്തനം

ശനി, 12 ജനുവരി 2008 (15:08 IST)
WDDIVISH
സ്ഥിരോത്സാഹവും നല്ല വായനാശീലവും സാഹസികതയും ഉള്ളവര്‍ക്ക് ശോഭിക്കാന്‍ പറ്റിയ മേഖലയാണ് പത്ര പ്രവര്‍ത്തനം. മറ്റൊരു മേഖലയില്‍ നിന്നും ലഭിക്കാത്ത സംതൃപ്തി ഇവര്‍ക്ക് ഇതിലൂടെ ലഭിക്കും.

സാങ്കേതിക വിദ്യയുടെ വളര്‍ച്ച പ്രത്രപ്രവര്‍ത്തന മേഖലയുടെ വേഗത്തിലുള്ള വികാസത്തിലേക്ക് നയിച്ചിരിക്കുകയാണ്. ഉയര്‍ന്ന വേതന നിരക്കുകളും പത്രപ്രവര്‍ത്തകന് സമൂഹത്തിലുള്ള സ്ഥാനവും ഈ രംഗത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ടി.വി, റേഡിയോ തുടങ്ങിയ ഇലക്ട്രോണിക് മാധ്യമ രംഗങ്ങളിലും ദിനം‌പ്രതി സാധ്യതകള്‍ വര്‍ദ്ധിച്ചു വരികയാണ്.

ഇന്‍റര്‍നെറ്റിന്‍റെ വളര്‍ച്ച വെബ് ജേണലിസത്തിന്‍റെയും അനുബന്ധ മേഖലകളുടെയും സാധ്യത സൃഷ്ടിച്ചിരിക്കുകയാണ്. റിപ്പോര്‍ട്ടിംഗ്, എഡിറ്റിംഗ്, ഫോട്ടോഗ്രാഫി, ബ്രോ‍ഡ്കാസ്റ്റിംഗ്, ഡിസൈനിംഗ്, ടി.വി ജേണലിസം, സൈബര്‍ ജേണലിസം എന്നിങ്ങനെ പത്രപ്രവര്‍ത്തന രംഗത്ത് സാധ്യതകള്‍ ഏറെയാ‍ണ്.

ജേണലിസത്തില്‍ ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ എന്നിങ്ങനെയാണ് കോഴുസുകളുള്ളത്. ബിരുദം മൂന്ന് വര്‍ഷവും ബിരുദാനന്തര ബിരുദം രണ്ട് വര്‍ഷവും ഡിപ്ലോമ ഒരു വര്‍ഷവുമാണ്. കേരളത്തില്‍ ഈ കോഴ്സുകള്‍ നടത്തുന്ന നിരവധി സ്ഥാ‍പനങ്ങളുണ്ട്.

എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്‍റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. പൊതു വിജ്ഞാനം, ലേഖനകല, പത്രപ്രവര്‍ത്തനം, റിപ്പോര്‍ട്ടിംഗ് എന്നിവയിലുള്ള അഭിരുചിയായിരിക്കും എഴുത്തുപരീക്ഷയിലൂടെയും അഭിമുഖത്തിലൂടെയും അളക്കുക.

വെബ്ദുനിയ വായിക്കുക