ഹോട്ടല്‍ മാനേജ്‌മെന്‍റ്: തൊഴില്‍ സാധ്യത ഏറുന്നു

വ്യാഴം, 17 ജനുവരി 2008 (16:49 IST)
WDDIVISH
ടൂറിസം മേഖലയുടെ അതിദ്രുത വളര്‍ച്ച ഹോട്ടല്‍ മാനേജ്‌മെന്‍റ് രംഗത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. അതോടൊപ്പം ഈ മേഖലയില്‍ തൊഴില്‍ സാധ്യതയും ഏറി വരുന്നു.

സ്വകാര്യ/ഉദാരവത്ക്കരണ നയങ്ങളുടെ ഭാഗമായി ഇന്ത്യയിലും ഹോട്ടല്‍ മേഖലയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂടിയിട്ടുണ്ട്. ഇന്ത്യയില്‍ പ്രതിവര്‍ഷം ഒരു ലക്ഷത്തിലേറെപ്പേര്‍ ഈ മേഖലയിലേക്ക് കടന്ന് വന്നുകൊണ്ടിരിക്കുന്നു. ഭാവിയില്‍ ഇത് കൂടുതലാകുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഈ അവസരത്തിലാണ് ഹോട്ടല്‍ മാനേജ്മെന്‍റ് പഠനങ്ങള്‍ക്ക് പ്രാധാന്യം ഏറുന്നത്. ഫ്രണ്ട് ഓഫീസ്, ഫുഡ് ആന്‍റ് ബിവറേജസ്, ഹൌസ് കീപ്പിംഗ്, റസ്റ്റോറണ്ട് തുടങ്ങിയ വകുപ്പുകളില്‍ മികച്ച തൊഴിലുകള്‍ നേടാന്‍ സാഹചര്യമൊരുക്കുന്ന നിരവധി കോഴ്സുകള്‍ രാജ്യത്തിന് അകത്തും പുറത്തുമായി നടക്കുന്നു.

ഇന്ത്യയിലിന്ന് ഏകദേശം മുപ്പതോളം സര്‍ക്കാര്‍ സ്ഥാപനങ്ങളും എ.ഐ.സി.ടി.ഇ അംഗീകാരമുള്ള നൂറ്റി അമ്പതോളം സ്വകാര്യ സ്ഥാപനങ്ങളും ഹോട്ടല്‍ മാനേജ്‌മെന്‍റില്‍ വൈവിധ്യമാര്‍ന്ന കോഴ്സുകള്‍ നടത്തുന്നു. കോഴ്സുകള്‍ക്ക് ചേരാനുള്ള അടിസ്ഥാന യോഗ്യത പ്ലസ് ടുവാണ്.

എഴുത്തുപരീക്ഷയുടെയും ഗ്രൂപ്പ് ചര്‍ച്ചയുടെയും അഭിമുഖത്തിന്‍റെയുമൊക്കെ അടിസ്ഥാനത്തിലാണ് പല മികച്ച സ്ഥാപനങ്ങളും പ്രവേശനം നല്‍കുന്നത്.

വെബ്ദുനിയ വായിക്കുക