യു.എ.ഇയില്‍ ഉയര്‍ന്ന ജോലികള്‍ക്ക് വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് മാനദണ്‌ഡം കര്‍ശനമാക്കുന്നു. മാനദണ്‌ഡം തൊഴില്‍ വിപണിയുടെ കാര്യക്ഷമതയ്ക്ക് അനിവാര്യമാണെന്ന് തൊഴില്‍ മന്ത്രി ഡോ. അലി ബിന്‍ അബ്ദുല്ല അറിയിച്ചു.
യു.എ.ഇയില്‍ തൊഴില്‍ തേടി വരുന്ന വിദഗ്‌ധരും വിവിധ മേഖലകളില്‍ പ്രാഗത്ഭ്യമുള്ളവരും തങ്ങളുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും സമര്‍പ്പിച്ചിരിക്കണം. എന്നാല്‍ സ്ഥാപനങ്ങളുടെ ഭരണതല പദവികള്‍ വഹിക്കുന്നവരെയും വിവിധ തുറകളില്‍ വൈദഗ്‌ധ്യം നേടിയവരെയും ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
എന്നാല്‍ ഇവര്‍ തൊഴില്‍ പരിചയ രേഖ ഹാജരാക്കിയിരിക്കണം. അയോഗ്യരും വ്യാജന്‍മാരുമായ ആളുകള്‍ പ്രധാന ജോലികളില്‍ എത്തിപ്പെടുന്നത് തടയാനാണ് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് മാനദണ്‌ഡം കര്‍ശനമാക്കുന്നത്. ലേബര്‍ കാര്‍ഡ് പുതുക്കുന്ന സമയത്തും സര്‍ട്ടിഫിക്കറ്റ് വിശ്വാസ്യത ഉറപ്പു വരുത്തുന്ന പ്രക്രിയ നടപ്പാക്കാനാണ് തീരുമാനം.
ഏതു രാജ്യത്ത് നിന്നും ഇവിടേക്ക് വരുന്ന പ്രാപ്‌തിയുള്ള പ്രഫഷനലുകളെയും വിദഗ്‌ധരെയും യു.എ.ഇ സ്വാഗതം ചെയ്യുന്നതായും മന്ത്രി പറഞ്ഞു. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് പലരും ജോലി സമ്പാദിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് 2005 സെപ്റ്റംബറിലാണ് മന്ത്രാലയം സര്‍ട്ടിഫിക്കറ്റ് മാനദണ്‌ഡം നിര്‍ബന്ധമാക്കിയത്.
ഇന്ത്യ, ഈജിപ്ത്, ഫിലിപ്പീന്‍സ്, പാകിസ്ഥാന്‍, ബ്രിട്ടന്‍ എന്നീ രാജ്യന്‍ങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികളുടെ ഒരു ലക്ഷത്തോളം യോഗ്യതാ സര്‍ട്ടിഹ്മിക്കറ്റുകള്‍ ഇതിനകം പരിശോധിച്ച് ഉറപ്പു വരുത്തിയതായും മന്ത്രി അറിയിച്ചു. സര്‍ട്ടിഫിക്കറ്റുകളുടെ വിശ്വാസ്യത ഉറപ്പു വരുത്താന്‍ മികച്ച സംവിധാനങ്ങളാണ് യു.എ.ഇ ഏര്‍പ്പെടുത്തിയത്.
സര്‍ട്ടിഫിക്കറ്റ് പരിശോധനയുടെ ആദ്യഘട്ടത്തില്‍ ഉണ്ടായ അപാകതകള്‍ തീര്‍ത്തും പരിഹരിച്ചു കൊണ്ട് കുറ്റമറ്റ രീതിയിലുള്ള ഉറപ്പു വരുത്തല്‍ സംവിധാനമാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.