ബജറ്റ് ഒറ്റനോട്ടത്തില്‍

തിങ്കള്‍, 6 ജൂലൈ 2009 (16:10 IST)
കാര്‍ഷിക മേഖലയ്ക്കും തൊഴില്‍ മേഖലയ്ക്കും അടിസ്ഥാന മേഖലയ്ക്കും ഊന്നല്‍ കൊടുത്തുകൊണ്ടുള്ള ബജറ്റാണ് ധനമന്ത്രി പ്രണബ് മുഖര്‍ജി ഇന്ന് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചത്. ബജറ്റിന്‍റെ ഒരു സമ്പൂര്‍ണ വീക്ഷണം ചുവടെ:

ഈ വര്‍ഷം 120 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും

സാമൂഹ്യ സുരക്ഷയ്ക്കും അടിസ്ഥാന സൌകര്യ വികസനത്തിനും ഊന്നല്‍ നല്‍കും.

ആരോഗ്യമേഖലയുടെ നവീകരണവും ഊര്‍ജ സുരക്ഷയും ഉറപ്പാക്കും.

പൊതുവിതരണ സമ്പ്രദായം മെച്ചപ്പെടുത്തും.

ലക്‍ഷ്യമിടുന്നത് ഒമ്പത് ശതമാനം വളര്‍ച്ച.

കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ നടപടിയെടുക്കും.

കയറ്റുമതിമേഖലയില്‍ വളര്‍ച്ച ഉറപ്പാക്കും.

കാഷിക മേഖലയില്‍ നാല് ശതമാനം വളര്‍ച്ച ഉറപ്പാക്കും.

ദേശീയപാത വികസനത്തിന് 15,800 കോടി രൂപ.

റെയില്‍വേയുടെ വിഹിതം 15,800 കോടിയാക്കി ഉയര്‍ത്തി.

ചേരിനിര്‍മ്മാര്‍ജനത്തിന് 3936 കോടി.

മുംബൈ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ക്കായി 500 കോടിയുടെ അധിക സഹായം.

നാഷണല്‍ ഹൈവേ അതോറിറ്റിക്കുള്ള തുക 23 ശതമാനം കൂട്ടി 15,800 കോടിയാക്കി.

ചെറുകിട കര്‍ഷിക വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് ആറ് ശതമാനം പലിശയിളവ്.

കാര്‍ഷിക മേഖലയില്‍ മൂലധന രൂപീകരണത്തിനായി ലക്‍ഷ്യമിടുന്നത് 32,500 കോടി.

ജലസേചന പദ്ധതികള്‍ക്കുള്ള വിഹിതം 30 ശതമാനം കൂട്ടി 1,000 കോടിയാക്കി.സാമ്പത്തിക മാന്ദ്യം ബാധിച്ച ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കായി പ്രത്യേക സഹായം.

അച്ചടി മേഖലയ്ക്കുള്ള ഉത്തേജന പാക്കേജ് ആറ് മസത്തേക്ക് കൂടി നീട്ടി.

ഊര്‍ജമേഖലയുടെ വിഹിതം 60 ശതമാനം ഉയര്‍ത്തി, 280 കോടിയാക്കി.

ഗ്രാമീണ മേഖലയിലെ ഭവന നിര്‍മാണ പദ്ധതികള്‍ക്ക് കൂടുതല്‍ തുക.

കാര്‍ഷിക വയ്പ 3,25,000 കോടിയാക്കി ഉയര്‍ത്തി.

ഇന്ധനവിലയെക്കുറിച്ച് പഠിക്കാന്‍ വിദഗ്ദ്ധ സമിതി.

പ്രകൃതി ദത്ത പാചകവാതക നിര്‍മാണം ഇരട്ടിയാക്കും.

ദേശീയ വാതക ഗ്രിഡ് നിയമനത്തിനുള്ള രൂപരേഖ തയ്യാറാക്കി.

പ്രകൃതി വാതകത്തില്‍ ആഭ്യന്തര ഉല്‍പാദനം കൂട്ടും.

ബാങ്കിംഗ് ഇന്‍ഷുറന്‍സ് മേഖലകള്‍ പൊതുമേഖലയില്‍ നിലനിര്‍ത്തും.

ബയോ ഡീസല്‍, എല്‍സിഡി ടിവി, സെറ്റ് ടോപ് പാനല്‍, ഹൃദ്രോഗത്തിനും വൃക്കരോഗത്തിനുമുള മരുന്നുകള്‍, ചെരുപ്പ്, കമ്പ്യൂട്ടര്‍ മോണിറ്റര്‍ എന്നിവയ്ക്ക് വില കുറയും.

ആഭരണങ്ങള്‍ ഒഴികെയുള്ള സ്വര്‍ണ്ണ - വെള്ളി ഉല്‍പന്നങ്ങള്‍, തുണിത്തരങ്ങള്‍, മൊബൈല്‍ ഫോണ്‍ എന്നിവയ്ക്ക് വില ഉയരും.

മുതിര്‍ന്ന പൌരന്മാരുടെ ആദായനികുതി പരിധി 2,40,000. പുരുഷന്മാര്‍ക്ക് ആദായ നികുതി പരിധി 1,60,000 രൂപയായി പുതുക്കി നിശ്ചയിച്ചു.

സ്ത്രീകളുടെ ആദായ നികുതി പരിധി 1,90,000 രൂപയാക്കി.

ഫ്രിഞ്ച് ബെനഫിറ്റ് നികുതി ഒഴിവാക്കി. കോര്‍പറേറ്റ് നികുതി ഘടനയില്‍ മാറ്റമില്ല. ആദായ നികുതിക്കുള്ള 10% സര്‍ച്ചാര്‍ജ് ഒഴിവാക്കി. ഉല്‍പന്ന കൈമാറ്റ നികുതി ഒഴിവാക്കി. ബാംഗ്ലൂരില്‍ കേന്ദ്രീകൃത നികുതി നിര്‍ണയ കേന്ദ്രം തുടങ്ങും. നേരിട്ടുള്ള നികുതികള്‍ക്കുള്ള സര്‍ച്ചാര്‍ജ് ഉയര്‍ത്തി.

സാമ്പത്തിക മാന്ദ്യം നേരിട്ട് ബാധിച്ച മേഖലകളുടെ പുനരുദ്ധാരണത്തിനായി 40,000 കോടി രൂപയുടെ പാക്കേജ് നടപ്പിലാക്കും.ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് 39100 കോടി രൂപ ബജറ്റില്‍ വകയിരുത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 144 ശതമാനം വര്‍ധനയാണ് വരിത്തിയത്. പദ്ധതി പ്രകാരമുള്ള ജോലിയുടെ കുറഞ്ഞ കൂലി 100 രൂപയാക്കി നിജപ്പെടുത്തി.

വളം സബ്സിഡി കര്‍ഷകര്‍ക്ക് നേരിട്ട് ലഭ്യമാക്കും.

പൊതുമേഖല സ്ഥാപനങ്ങളില്‍ 51 ശതമാനം സര്‍ക്കാര്‍ ഓഹരികള്‍ ഉറപ്പാക്കും.

രാജിവ് ഗാന്ധി ഗ്രാമീണ വൈദ്യുത പദ്ധതിക്ക് 7,000 കോടി. ഇന്ധിരാഗാന്ധി ആവാസ് യോജനയ്ക്ക് 8,800 കോടി.
ജവഹര്‍ലാല്‍ നെഹ്റു നഗരവികസന പദ്ധതിക്ക് 12,887 കോടി.

ഫോറസ്റ്ററി കൌണ്‍സിലിനും ബോട്ടണിക് കൌണ്‍സിലിനും ജിയോളജി കൌണ്‍സിലിനും പ്രത്യേക സഹായം.

പൊലീസ് സേനകളുടെ നവീകരണത്തിന് 433 കോടി.

കാലാവസ്ഥ വ്യതിയാനങ്ങള്‍ നേരിടാന്‍ ദേശീയ കര്‍മ്മ പദ്ധതി തയ്യാറാക്കും. അര്‍ധ സൈനിക ജീവനക്കാര്‍ക്ക് 10000 വീടുകള്‍.

മലപ്പുറത്ത് അലിഗഡ് സര്‍വകലാശല കാമ്പസിന് 25 കോടി.

ശ്രീലങ്കന്‍ തമിഴ് വംശജരുടെ പുനരധിവാസത്തിന് 500 കോടി.

ന്യൂനപക്ഷ ക്ഷേമത്തിനുള്ള വിഹിതം കൂട്ടി.

2113 കോടി ഐ ഐ ടികള്‍ക്ക് വകയിരുത്തി. പുതിയ ഐ ഐ ടികള്‍ രൂപീകരികാന്‍ 254 കോടി.

വിവിധോദേശ്യ സ്മാര്‍ട്ട് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിന് 120 കോടി.

എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ സ്വകാര്യ പങ്കാളിത്തം.

പ്രതിരോധ മേഖലയ്ക്ക് 1.42 ലക്ഷം കോടി.

നേരിട്ടുള്ള നികുതി ഈടാക്കുന്നതിന് പുതിയ മാര്‍ഗരേഖകള്‍.

ഭക്‍ഷ്യ സുരക്ഷ പദ്ധതിക്ക് കീഴില്‍ ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് മൂന്ന് രൂപയ്ക്ക് ഒരോ കിലോ അരിയോ ഗോതമ്പോ ലഭ്യമാക്കും. പ്രതിമാസം 25 കിലോ അരിയോ ഗോതമ്പോ ആണ് പദ്ധതിക്ക് കീഴില്‍ നല്‍കുക. ഭക്‌ഷ്യ സുരക്ഷ ബില്‍ ഉടന്‍ അവതരിപ്പിക്കും.

ബിപിഎല്‍ കുടുംബങ്ങളുടെ സാ‍മൂഹ്യ സുരക്ഷ പദ്ധതിക്കുള്ള വിഹിതം 350 കോടി രൂപയാക്കി. 46 ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള വിദ്യര്‍ത്ഥികള്‍ക്ക് പലിശരഹിത വിദ്യാഭ്യാസ വായ്പ നല്‍കും.

സ്ത്രീകള്‍ക്കായി പ്രത്യേക സാക്ഷരതാ പദ്ധതികള്‍ നടപ്പാക്കും‍.

10.20 ലക്ഷം കോടി രൂപയാണ് ബജറ്റ് ചെലവായി കണക്കാക്കിയിട്ടുള്ളത്. ആദ്യമായാണ് ബജറ്റ് ചെലവ് ഈ കണക്കിലെത്തുന്നത്. യു പി എ സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റാണ് ഇന്ന് അവതരിപ്പിക്കപ്പെട്ടത്. 25 വര്‍ഷത്തിന് ശേഷം ആദ്യമായാണ് പ്രണബ് മുഖര്‍ജി സമ്പൂര്‍ണ ബജറ്റ് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുന്നത്.

വെബ്ദുനിയ വായിക്കുക