തൊഴിലുറപ്പ് പദ്ധതിക്ക് 39000 കോടി

തിങ്കള്‍, 6 ജൂലൈ 2009 (17:07 IST)
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് 39000 കോടി രൂപ ബജറ്റില്‍ വകയിരുത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 144 ശതമാനം വര്‍ധനയാണ് വരിത്തിയത്. പദ്ധതി പ്രകാരമുള്ള ജോലിയുടെ കുറഞ്ഞ കൂലി 100 രൂപയാക്കി നിജപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കാന്‍ ഗ്രാമീണ വികസന മന്ത്രാലയത്തെ ചുമതലപ്പെടുത്തി.

വളം സബ്സിഡി കര്‍ഷകര്‍ക്ക് നേരിട്ട് ലഭ്യമാക്കും. പൊതുമേഖല സ്ഥാപനങ്ങളില്‍ 51 ശതമാനം സര്‍ക്കാര്‍ ഓഹരികള്‍ ഉറപ്പാക്കും. രാജിവ് ഗാന്ധി ഗ്രാമീണ വൈദ്യുത പദ്ധതിക്ക് 7,000 കോടി. ഇന്ധിരാഗാന്ധി ആവാസ് യോജനയ്ക്ക് 8,800 കോടി.

ഫോറസ്റ്ററി കൌണ്‍സിലിനും ബോട്ടണിക് കൌണ്‍സിലിനും ജിയോളജി കൌണ്‍സിലിനും പ്രത്യേക സഹായം. പൊലീസ് സേനകളുടെ നവീകരണത്തിന് 433 കോടി. കാലാവസ്ഥ വ്യതിയാനങ്ങള്‍ നേരിടാന്‍ ദേശീയ കര്‍മ്മ പദ്ധതി തയ്യാറാക്കും. അര്‍ധ സൈനിക ജീവനക്കാര്‍ക്ക് 10000 വീടുകള്‍

മലപ്പുറത്ത് അലിഗഡ് സര്‍വകലശല കാമ്പസിന് 25 കോടി. ശ്രീലങ്കന്‍ തമിഴ് വംശജരുടെ പുനരധിവാസത്തിന് 500 കോടി. ന്യൂനപക്ഷ ക്ഷേമത്തിനുള്ള വിഹിതം കൂട്ടി. 2113 കോടി ഐ ഐ ടികള്‍ക്ക് വകയിരുത്തി. പുതിയ ഐ ഐ ടികള്‍ രൂപീകരികാന്‍ 254 കോടി. ജവഹര്‍ലാല്‍ നെഹ്റു നഗരവികസന പദ്ധതിക്ക് 12,887 കോടി.

വിവിധോദേശ്യ സ്മാര്‍ട്ട് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിന് 120 കോടി. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ സ്വകാര്യ പങ്കാളിത്തം. പ്രതിരോധ മേഖലയ്ക്ക് 1.42 ലക്ഷം കോടി. നേരിട്ടുള്ള നികുതി ഈടാക്കുന്നതിന് പുതിയ മാര്‍ഗരേഖകള്‍.

വെബ്ദുനിയ വായിക്കുക