ലൈംഗികതയുടെ രാഷ്ട്രീയം

പാര്‍വ്വതിയെ എല്ലാവരും അറിയും.ക്യാമറക്കണ്ണുകളെ കാവല്‍ നിറുത്തി ഈ മന:ശാസ്ത്രജ്ഞ ഇരുട്ടില്‍ അനന്ത പുരിയിലെ വീഥി കളിലൂടെ നടന്നപ്പോള്‍ മറ നീക്കി പുറത്തു വന്നത് മലയാളിയുടെ രോഗാതുരമായ ലൈംഗിക ആര്‍ത്തിയാണ്
കേരള മോഡല്‍ ലോകത്തിന് തന്നെ മാതൃകയാണ്.

എന്നാല്‍ ആരോഗ്യപരമായ സ്ത്രീ പുരുഷബന്ധത്തിന്‍റെ കാര്യത്തില്‍ മലയാളി ഇപ്പോഴും വളരെ പിറകിലാണ്.

ലൈംഗികതയെ ചര്‍ച്ച ചെയ്യുമ്പോള്‍ എപ്പോഴും പുരുഷ കേന്ദ്രീകൃത വലതു പക്ഷ ആശയങ്ങള്‍ മുറുകെ പിടിക്കാനാണ് നമ്മള്‍ക്ക് ഇഷ്ടം.പത്തൊമ്പതാം നൂറ്റാണ്ടില്‍ ആംഗലേയ വിദ്യാഭ്യാസത്തിന്‍റെ കൂടെ തലയ്ക്കു കയറിയ വിക്ടോറിയന്‍ സദാചാരമൂല്യങ്ങളുടെ ബാധ നമ്മളെ പിന്തുടരുന്നു.

ലൈംഗികതയെ ഒരു രാഷ്ട്രീയ വീക്ഷണകോണുകളില്‍ നിന്ന് നോക്കി കാണുന്ന ഒരു പുസ്ത്കമാണ് സൈന്‍ ബുക്ക്സ് പുറത്തിറക്കിയ 'കേരളം ലൈംഗികത ലിംഗനീതി'യെന്ന പുസ്തകം.ലൈംഗികതയിലെ വൈവിധ്യത്തെ അംഗീകരിച്ച്,വ്യത്യസ്ത് ലൈംഗിക ഇഷ്ടങ്ങള്‍ ഉള്ള്ളവരെ മുഖ്യധാരാ സമൂഹം അംഗീകരിക്കണമെന്ന ആവശ്യം ഈ പുസ്തകം മുന്നോട്ട് വെയ്ക്കുന്നു.

ആശാലതയൂടെ 'ബഷീര്‍ കണ്ട മുലകളെ'ന്നആശാലതയൂടെ തലക്കെട്ടോടെയാണ് ആമുഖത്തിനു ശേഷം പുസ്ത്കം ആരംഭിക്കുന്നത്.1954 ല്‍ പ്രസിദ്ധീകരിച്ച കഥയാണ് വിശപ്പ്.മട്ടുപ്പാവില്‍ നില്‍ക്കുന്ന ഹെഡ്മാസ്റ്ററൂടെ ഭാര്യയുടെ മുലകളെ നോക്കി വെള്ള മിറക്കുന്ന കൊച്ചു കൃഷ്ണനെക്കുറിച്ച് കഥ യുടെ തൂടക്കത്തില്‍ വിവരിക്കുന്നു.

ഇവിടെ മുലയുടെ നേര്‍ക്ക് നിന്ന് നോക്കുവാന്‍ കൊച്ചു കൃഷ്ണന് ധൈര്യമില്ല.സാമ്പത്തികമായും സാമൂഹ്യമായും താഴ്ന്നവനെ സംബന്ധിച്ച് ലൈംഗികതയില്‍ വിലക്കുകള്‍ നിരവധിയായിരുന്നു.ഭഗവത് ഗീതയും കുറേ മുലകളും എന്ന കഥയില്‍ മുലകള്‍ പുറത്ത് കാണിച്ച് വിറക്കാരികള്‍ നടക്കുന്നു.

ഇവിടെ മുലകള്‍ നോക്കി അവ ജീവന്‍റെ ആധാരമാണെന്ന് കഥാകൃത്ത് പറയുന്നു.ബഷീര്‍ ഒരേസമയം മുലകളെ ലൈംഗികത ആസ്വദിക്കുന്നതിനുള്ള ഉപാധിയായിട്ടൂം,ജീവന്‍റെ നിലനില്‍പ്പിനുള്ള മുലപ്പാല്‍ നല്‍കുന്നവയുമായിട്ടാണ് കാണുന്നത് .

ലൈംഗികപരമായ ഒതുക്കലുകള്‍ ബഷീറിന്‍റെ കഥകളിലും കാണുവാന്‍ സാധിക്കും.പൂവമ്പഴത്തില്‍ ജമീല ബീവിക്ക് അബ്ദുള്‍ ഖാദര്‍ പൂവമ്പഴം ചോദിച്ചപ്പോള്‍ ഓറഞ്ച് നല്‍കുന്നു.പുരുഷ ലൈംഗികത പ്രതീകമായ പൂവന്‍പഴം ചോദിച്ച പ്പോള്‍ മുലകളെ പ്രതിനിധീകരിക്കുന്ന ഓറഞ്ച് നല്‍കി അബ്ദുള്‍ ഖാദര്‍ അവളെ ഒതുക്കുന്നു

കേരളീയ ചരിത്രത്തില്‍ ലൈംഗികതയുടെ വികാസ പരിണാമങ്ങളെ ജെ.ദേവിക വിശകലന വിധേയമാക്കുന്നു. സജീവമായ ലൈംഗികത രോഗമാണെന്ന കരുതല്‍, കൃത്രിമമായ ലൈംഗികനിരോധന മാര്‍ഗങ്ങള്‍ ലൈംഗിക സദാചാരത്തെബാധിക്കുമെന്ന വിലയിരുത്തല്‍,ശാസ്ത്രീയ വിദ്യാഭ്യാസത്തിലൂടെ പിടിച്ചു കെട്ടേണ്ട ഒന്നാണ് ലൈംഗികത... തുടങ്ങി കാലങ്ങളായി മലയാളിയെ ഭരിച്ചിട്ടുള്ള അല്ലെങ്കില്‍ സ്വാധീനിച്ചിട്ടുള്ള ലൈംഗികത ചിന്താഗതികളിലൂടെ ദേവിക യാത്ര നടത്തുന്നു


ദിലീപ് രാജ്,രേഷ്മ ഭരദ്വാജ്,വിസി ഹാരിസ് എന്നിവര്‍സ്വവര്‍ഗ ലൈംഗികതയ്ക്ക് എതിരായിട്ട് ഇടതുപക്ഷ ബുദ്ധി ജീവികള്‍ പുറത്തിറക്കിയിട്ടുള്ള വ്യഖ്യാനങ്ങള്‍ക്ക് ഉത്തരം നല്‍കുന്നു.

മോണ്ട്ക്ളെയര്‍ സര്‍വ്വകലാശാലയെ പോലുള്ള അമേരിക്കന്‍ യൂണിവേഴ്സിറ്റികള്‍ ലൈംഗിക ന്യൂന പക്ഷങ്ങളെ അംഗീകരിക്കാന്‍ കാരണം കാലങ്ങളായി അത്തരം ന്യൂന പക്ഷങ്ങള്‍ നടത്തി വന്നിരുന്ന സമരങ്ങളാണെന്ന് ഹാരിസ് വ്യക്തമാക്കുന്നു.

വ്യവസ്ഥാപിത സമൂഹം നിഷ്കര്‍ഷിക്കുന്ന ലൈംഗികത പിന്തൂടരാത്തതു കൊണ്ട് എല്ലാ മനുഷ്യ വകാശങ്ങളും നിഷേധിക്കപ്പെടുന്നവരാണ് സ്വവര്‍ഗ ലൈംഗികതക്കാര്‍ എന്ന് ദിലീപും,രേഷ്മയും വ്യക്തമാക്കുന്നു.

സ്ത്രീയുടെ ലൈംഗിക ആസ്വാദനങ്ങള്‍ വിലക്കപ്പെട്ടിരിക്കുന്ന കേരളീയ സമൂഹത്തില്‍ അവളുടെ വികാരങ്ങളും,വിചാരങ്ങളും കുഴിച്ചു മൂടുകയാണെന്ന് ജയശ്രീ പറയുന്നു.

കേരളീയ പശ്ഛാതലത്തില്‍ സാംസ്കാരികത വിവാഹത്തിന് മുമ്പോ വിവാഹത്തിന് പുറത്തോയുള്ള ലൈംഗികത അനുവദിക്കുന്നില്ല.ലൈംഗികത ആസ്വദിക്കുന്നതില്‍ നിന്ന് സ്ത്രീകളെ വിലക്കുന്ന് ഈ സമൂഹത്തില്‍ ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങള്‍ പലപ്പോഴും പടിക്കു പുറത്താണ്.

ബ്രാഹ്മണിക പുരുഷ മൂല്യങ്ങള്‍ എങ്ങനെ കീഴാള ജീവിതങ്ങളൂടെ ലൈംഗികതയില്‍ ഇടപെടുന്നുവെന്നത് സനില്‍ സമഗ്രമായി വിശദീകരിക്കുന്നു.ചാരിത്ര സങ്കല്‍പ്പം പുരുഷ കേന്ദ്രീകൃത മൂല്യങ്ങള്‍ക്ക് എന്നും നിലനില്‍പ്പ് ഉണ്ടാക്കുന്നതിന് വേണ്ടിയാണെന്ന് വേണു

വെബ്ദുനിയ വായിക്കുക