പാർലറിൽ പോയി ചുമ്മാ ക്യാഷ് കളയണ്ട, സുന്ദരിയാകാൻ ഇതാ ചില ടിപ്സ് !

വെള്ളി, 31 മെയ് 2019 (16:06 IST)
സൌന്ദര്യത്തിനായി സമയവും പണവും ചിലവഴിക്കുന്ന യുവതലമുറയാണ് നമ്മുടേത്. വെറുതേ പാർലറിൽ പോയി ക്യൂ നിന്ന് പണം കളയണ്ട. ആ സമയം കൊണ്ട് നേരെ അടുക്കളയിലിരിക്കുന്ന ‘വെജിറ്റബിള്‍സി’ന്‍റെ അടുത്തും മറ്റും ഒന്നു ചെന്ന് നോക്കിയാൽ തന്നെ ബ്യൂട്ടി ടിപ്സ് കിട്ടും.
 
നീളവും മിനുസവുമുള്ള തലമുടിയാണല്ലോ സൌന്ദര്യത്തിന്‍റെ പ്രധാന അളവുകോല്‍. അതിനു ഏറ്റവും നല്ല മാർഗമാണ് കോഴിമുട്ട. മുട്ട പൊട്ടിച്ച് മുട്ടയുടെ വെള്ള മാത്രമെടുക്കുക. മുടിയില്‍ തേച്ചു പിടിപ്പിച്ച് വയ്‌ക്കുക. അല്പസമയത്തിനു ശേഷം ഇത് കഴുകിക്കളയുക. മുടിക്ക് നല്ല ആരോഗ്യവും തിളക്കവും ലഭിക്കും.
 
അതുപോലെ തന്നെ ചര്‍മ്മകാന്തി ലഭിക്കാന്‍ നാരങ്ങ മികച്ച ഔഷധമാണ്. നാരങ്ങാനീരും പാലും തേനും ചേര്‍ത്ത് ത്വക്കില്‍ പുരട്ടുക. കുറച്ചുസമയം കഴിഞ്ഞ് കഴുകി കളയുക. ചര്‍മ്മം തിളങ്ങും. പക്ഷേ, തിളക്കം കൂട്ടാന്‍ നാരങ്ങാനീര് തനിയെ ഉപയോഗിക്കരുത്. കാരണം വേറൊന്നുമല്ല നാരങ്ങാനീര് സിട്രിക് ആസിഡാണ് എന്നതുതന്നെ.
 
അടുക്കളയിലെ ഒഴിവാക്കാനാവാത്ത വിഭവങ്ങളാണ് ഉരുളക്കിഴങ്ങും തക്കാളിയും. ഇവ രണ്ടും ഒരുമിച്ച് ഉപയോഗിക്കുന്നത് മുഖസൌന്ദര്യത്തിനും നല്ലതാണ്. ഉരുളക്കിഴങ്ങ് ചാറും തക്കാളിച്ചാറും ചേര്‍ത്ത് മുഖത്ത് തേയ്‌ക്കുന്നത് മുഖസൌന്ദര്യത്തിന് നല്ല മരുന്നാണ്. സൌന്ദര്യത്തിന്‍റെ കാര്യത്തില്‍ തക്കാളി ഒരു സകലകലാവല്ലഭനാണ്.
 
തൈരും തക്കാളിച്ചാറും ചേര്‍ത്ത് മുഖത്തിട്ടാല്‍ മുഖത്തെ പരുപരുപ്പ് മാറിക്കിട്ടും. റവ തക്കാളിച്ചാറില്‍ യോജിപ്പിച്ച് മുഖത്ത് തേയ്‌ക്കുന്നത് മുഖത്തിന് തിളക്കം നല്‍കും. തക്കാളിച്ചാറില്‍ വെള്ളരിക്ക കഷണം ചേര്‍ത്ത് കണ്ണിന് താഴെ പുരട്ടുകയാണെങ്കില്‍ കണ്ണിന് താഴെയുള്ള കറുപ്പ് പാടുകള്‍ മാറിക്കിട്ടും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍