നാരങ്ങ
ജീവകം-സി യുടെ കലവറയാണ് നാരങ്ങ. ഇത് കൊളാജന്‍ സംശ്ലേഷണത്തിനു സഹായകമാണ്. നാരങ്ങ പതിവായി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുകയോ ചര്‍മ്മത്തില്‍ പുരട്ടുകയോ ചെയ്യുന്നത് ആരോഗ്യമുള്ള ചര്‍മം ഉണ്ടാകുന്നതിനും സഹായിക്കും. ഇതുകൂടാതെ ചര്‍മത്തെ പാടുകളില്‍ നിന്നു സംരക്ഷിക്കുന്നതിനും മുഖക്കുരു മാറുന്നതിനും കറുത്തപാടുകള്‍ ഇല്ലാതാക്കുന്നതിനും നാരങ്ങ ഉപയോഗിക്കുന്നത് സഹായിക്കും.