2022ല്‍ പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് ഉയര്‍ച്ച!

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 24 ഡിസം‌ബര്‍ 2021 (13:41 IST)
പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് 2022ല്‍ ആത്മാഭിമാനം കൂടും. ഗൃഹ നിര്‍മാണം പൂര്‍ത്തികരിക്കും. വിദ്യാര്‍ത്ഥികളില്‍ പരീക്ഷകളില്‍ വിജയം ഉണ്ടാകും. പഠിക്കാനുള്ള ഉത്സാഹവും കൂടും. ജോലിയോടൊപ്പം ഉപരിപഠനത്തിന് ചേരുവാനുള്ള അവസരം ഉണ്ടാകും. ഇത് പ്രയോജനപ്പെടുത്തും. പണം അധികം മുടക്കി തുടങ്ങുന്ന സംരംഭങ്ങളില്‍ നിന്ന് തല്‍കാലം ഒഴിഞ്ഞുനില്‍ക്കുകയാണ് നല്ലത്. അതേസമയം പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും. യാത്രാ വേളയില്‍ പണം യാത്രാ രേഖകള്‍ എന്നിവ നഷ്ടപ്പെടാതെ സൂക്ഷിക്കുക. ഗതാഗതനിയമം പാലിക്കണം. അല്ലെങ്കില്‍ അപകടം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ജോലിസംബന്ധമായ തര്‍ക്കത്തെ തുടര്‍ന്ന് ജോലി രാജിവയ്ക്കുകയും മറ്റൊരു ജോലിക്കായി കഷ്ടപ്പെടുകയും ചെയ്യും. ആയുര്‍വേദ ചികിത്സ വേണ്ടി വരും. 

അനുബന്ധ വാര്‍ത്തകള്‍

Next Article