ഏപ്രില്‍ 28 ചൊവ്വാഴ്‌ച നിങ്ങള്‍ക്ക് എങ്ങനെ?

സുബിന്‍ ജോഷി
തിങ്കള്‍, 27 ഏപ്രില്‍ 2020 (21:07 IST)
മേടം
 
വിദ്യാഭ്യാസപരമായ കാര്യങ്ങളില്‍ അനുകൂലമായ ഫലം ഉണ്ടാകും. വിവാഹം സംബന്ധിച്ച മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കേണ്ടതായിവരും. തൊഴില്‍ അന്വേഷണത്തില്‍ പുരോഗതി ഉണ്ടാകും. പണം സംബന്ധിച്ച വരവ്‌ കുറവായിരിക്കും. 
 
ഇടവം
 
ആരോഗ്യം പൊതുവേ മെച്ചം. മനസ്സില്‍ പുതുതായി പല ചിന്തകളും ഉണ്ടാവും. ബിസിനസ്‌ കാര്യങ്ങള്‍ വിപുലീകരിക്കാന്‍ ഉദ്ദേശിക്കും. പണം സംബന്ധിച്ച വരവ്‌ പൊതുവേ കുറവായിരിക്കും. ഊഹക്കച്ചവടങ്ങളില്‍ ഏര്‍പ്പെടുന്നത്‌ ഉചിതമല്ല.
 
മിഥുനം
 
ജീവിതത്തില്‍ ഉദ്ദേശിക്കാത്ത രീതിയില്‍ പല കാര്യങ്ങളും അനുകൂലമായി ഭവിക്കും. ദൈവിക കാര്യങ്ങളില്‍ പങ്കെടുക്കാന്‍ കൂടുതലായി സമയം കണ്ടെത്തും. സഹോദരീ സഹോദരന്മാരുമായി വാക്കു തര്‍ക്കങ്ങള്‍ ഉണ്ടാവാന്‍ സാധ്യത.
 
കര്‍ക്കിടകം
 
അനവസരത്തില്‍ അനാവശ്യമായ അലച്ചില്‍, പണ നഷ്ടം എന്നിവ ഉണ്ടായേക്കും. പൂര്‍വിക സ്വത്ത്‌ കൈവശം വന്നു ചേരും. അയല്‍ക്കാരുമായോ ബന്ധുക്കളുമായോ സ്വരച്ചേര്‍ച്ചയില്ലായ്മ ഉണ്ടാവാതെ സൂക്ഷിക്കുക. 
 
ചിങ്ങം
 
സഹോദരങ്ങളുടെ വിവാഹം, പ്രേമം എന്നീ രംഗങ്ങളില്‍ അനുകൂലമായ തീരുമാനം ഉണ്ടാകും. കൊടുക്കല്‍ വാങ്ങല്‍ എന്നിവയില്‍ അതീവ ജാഗ്രത പാലിക്കണം. ഉദ്ദേശിച്ച പല കാര്യങ്ങളും നടന്നേക്കും. 
 
കന്നി
 
ബന്ധുക്കള്‍ക്ക് ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റം ഉണ്ടാകും. ആരോഗ്യ രംഗത്ത്‌ മെച്ചം. സാമ്പത്തികമായി മുന്നേറ്റം ഉണ്ടാകും. കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അനുകൂലമായ സമയം. 
 
തുലാം
 
ഒന്നിലും നിരാശ അരുത്. പ്രേമബന്ധം ശക്തമാകും. രാഷ്ട്രീയരംഗത്ത് കൂടുതല്‍ ശോഭിക്കും. വാതരോഗം വര്‍ദ്ധിക്കും. തൊഴില്‍രംഗത്ത് പ്രൊമോഷന്‍, അനുയോജ്യമായ സ്ഥലംമാറ്റം എന്നിവ ലഭിക്കാം. വിദേശയാത്രയിലെ തടസ്സംമാറും. 
 
വൃശ്ചികം
 
കാര്‍ഷിക രംഗത്ത് ഉയര്‍ച്ചയ്ക്ക് സാധ്യത. വിദ്യാഭ്യാസത്തില്‍ പ്രതിസന്ധി. പ്രേമബന്ധം ദൃഢമാകും. സഹോദരങ്ങളില്‍നിന്ന് ധനസഹായം ലഭിക്കും. കടബാദ്ധ്യത കുറയും. തൊഴില്‍രംഗത്ത് പുരോഗതി. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്ധി. 
 
ധനു
 
സാമ്പത്തിക നില സാമാന്യം മെച്ചമായിരിക്കും. കാര്‍ഷികരംഗത്ത് പ്രതിസന്ധി. രാഷ്ട്രീയമേഖലയില്‍ വര്‍ത്തിക്കുന്നവര്‍ക്ക് അപമാനം. വാഹനം സ്വന്തമാക്കും. മാധ്യമ പ്രവര്‍ത്തകര്‍ക്ക് അംഗീകാരം. പ്രൊമോഷന്‍ ലഭിക്കും. വിദ്യാതടസ്സം മാറും. 
 
മകരം
 
ആത്മീയ കാര്യങ്ങളില്‍ പുരോഗതിയുണ്ടാവും. മുന്‍കാലപ്രവൃത്തികള്‍ ഗുണകരമാകും. സാഹിത്യരംഗത്തുള്ളവര്‍ക്ക് അംഗീകാരം. സഹോദരങ്ങളില്‍ നിന്ന് ധനസഹായം. രോഗങ്ങള്‍ ശല്യപ്പെടുത്തും. തൊഴില്‍രംഗത്ത് ശക്തമായ പ്രതിസന്ധി നേരിടും. 
 
കുംഭം
 
ആദായം പല തരത്തിലും ഉണ്ടാവും. രാഷ്ട്രീയരംഗത്ത് ഭാഗ്യാനുഭവം. മാതാപിതാക്കള്‍ക്ക് സന്തോഷകരമായ അനുഭവങ്ങള്‍ ഉണ്ടാകും. വിദ്യാഭ്യാസരംഗത്ത് നേട്ടം. പരീക്ഷകളില്‍ വിജയം. വാതരോഗത്തില്‍നിന്ന് ആശ്വാസം. 
 
മീനം
 
പൊതുവേ മെച്ചപ്പെട്ട ദിവസം. വാഹന ലബ്ധിക്ക് സാധ്യത. ചിട്ടി, ലോണ്‍ എന്നിവയിലൂടെ ധനലബ്ധി. വൈദ്യശാസ്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപമാനം. മാതൃസ്വത്ത് ലഭിക്കും. ഇന്‍ഷ്വറന്‍സ് ധനം ലഭിക്കും. രാഷ്ട്രീയരംഗത്ത് ഗുണം.

അനുബന്ധ വാര്‍ത്തകള്‍

Next Article