ഏപ്രില്‍ 26 ഞായറാഴ്‌ച, നിങ്ങള്‍ക്ക് സംഭവിക്കുന്നതെന്ത് ?

ഉമേഷ് ശ്രീരാഗം
ശനി, 25 ഏപ്രില്‍ 2020 (20:21 IST)
മേടം
 
ഏതു വിഷയങ്ങളിലും ആത്മസംയമനം പാലിക്കുന്നത് ഉത്തമം. തൊഴില്‍ രംഗത്ത് സഹപ്രവര്‍ത്തകരുടെ സഹായ സഹകരണം ലഭ്യമാവും. ഗൃഹത്തില്‍ ഐശ്വര്യം കളിയാടും. പ്രേമ രംഗത്ത് വിജയം കൈവരിക്കും. സന്താനങ്ങളാല്‍ സന്തോഷം കൈവരും. 
 
ഇടവം
 
ഉന്നതരുമായുള്ള ബന്ധങ്ങളില്‍ വിള്ളല്‍ ഉണ്ടാവാന്‍ സാദ്ധ്യത. വാഹന സംബന്ധമായ അപകടങ്ങള്‍ക്ക് സാധ്യത. ഉദ്ദേശിച്ച പല കാര്യങ്ങളും നടന്നെന്നു വരില്ല. പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാനാവാതെ വിഷമിക്കേണ്ടിവരും. 
 
മിഥുനം
 
മാനസികമായും ശാരീരികവുമായും സന്തോഷം നിറഞ്ഞ സമയം. ഔദ്യോഗിക രംഗത്ത് ഉയര്‍ച്ചയ്ക്ക് സാധ്യത. തീര്‍ത്ഥയാത്ര സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമാവും. സാമ്പത്തികമായി പല മെച്ചങ്ങളും ഉണ്ടാവും. അപ്രതീക്ഷിത ബന്ധു സമാഗമത്തിനു സാധ്യത. 
 
കര്‍ക്കിടകം
 
ധനാഗമനം കുറയും. കാര്യ തടസം, ശത്രു ശല്യം എന്നിവ ഉണ്ടാകും. വൈകുന്നേരത്തോടെ കാര്യങ്ങളെല്ലാം അനുകൂലമാവും. ശുഭ വര്‍ത്തകള്‍ ശ്രവിക്കാനുള്ള സാദ്ധ്യത. അവിചാരിതമായ പല തടസങ്ങളും നേരിട്ടേക്കും. കൈപ്പിടിയിലൊതുങ്ങി എന്നു കരുതുന്ന. 
 
ചിങ്ങം
 
ആരോഗ്യ നിലയില്‍ ശ്രദ്ധ വേണം. അയല്‍ക്കാരുമായി ചില്ലറ സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്ക്‌ സാദ്ധ്യത പണമിടപാടുകളില്‍ ലാഭമുണ്ടാവും. കലാരംഗത്തുള്ളവര്‍ക്ക്‌ നല്ല സമയം. സര്‍ക്കാര്‍ കാര്യങ്ങളില്‍ വിജയം. 
 
കന്നി
 
ദൈവിക കാര്യങ്ങള്‍ക്ക്‌ സമയം കണ്ടെത്തും. ഇഷ്ട ഭോജ്യം ലഭിക്കും. പണമിടപാടുകളില്‍ ജാഗ്രത പാലിക്കുക, സന്താനങ്ങളുടെ ഉന്നതിക്ക്‌ വേണ്ടി പരിശ്രമിക്കും. ശ്രദ്ധിക്കേണ്ട ദിവസമാണ്‌. ഏതിലും തികഞ്ഞ ജാഗ്രത പുലര്‍ത്തുക. 
 
തുലാം
 
അയല്‍ക്കാരുമായി സൌഹൃദത്തോടെ പെരുമാറുക. അടിസ്ഥാന രഹിതമായ ആരോപണം നേരിടേണ്ടിവരും. സുഹൃത്തുക്കള്‍ വഴിവിട്ട്‌ സഹായിക്കും. ചെറിയ അപകടങ്ങള്‍ക്ക്‌ സാദ്ധ്യത. വിദേശ സഹായം പ്രതീക്ഷിക്കാം. 
 
വൃശ്ചികം
 
അമിത ചിലവ്‌ നിയന്ത്രിക്കുക. കുടുംബാംഗങ്ങളുമായി സ്‌നേഹത്തോടെ കഴിയുന്നത്‌ ഉത്തമം. സര്‍ക്കാര്‍ ഇടപാടുകളില്‍ അനുയോജ്യമായ തീരുമാനം ഉണ്ടാവും. വിദേശ സഹായം പതീക്ഷിക്കാം. 
 
ധനു
 
അടിസ്ഥാന രഹിതമായ ആരോപണം നേരിടേണ്ടിവരും. അനാവശ്യമായ അലച്ചില്‍, ദുരാരോപണം എന്നിവയ്ക്ക്‌ സാദ്ധ്യത. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. കുടുംബാംഗങ്ങളുമായി സ്‌നേഹത്തോടെ കഴിയുന്നത്‌ ഉത്തമം. അനര്‍ഹമായ പണം ലഭിക്കാന്‍ സാദ്ധ്യത. 
 
മകരം
 
ആരോഗ്യ സംബന്ധമായ ചില പ്രശ്‌നങ്ങള്‍ ഉണ്ടാവും. ഉറക്കമില്ലായ്‌മ, അനാവശ്യ ചിന്ത എന്നിവയും ഫലം. അമിത വിശ്വാസം ആപത്തുണ്ടാക്കും മാതാപിതാക്കളുമായി സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്ക്‌ സാദ്ധ്യത
 
കുംഭം
 
സഹപ്രവര്‍ത്തകരോട്‌ രമ്യതയില്‍ പെരുമാറുക. ജോലിയില്‍ അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുക. സ്വത്ത്‌ സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക്‌ സാദ്ധ്യത. ആത്മീയപരമായി കൂടുതല്‍ ചിന്തിക്കും. തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. 
 
മീനം
 
വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. മാതാപിതാക്കളുമായി സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്ക്‌ സാദ്ധ്യത. ഉദ്ദേശിച്ച പല കാര്യങ്ങള്‍ക്കും ഫലമുണ്ടാവും.. സന്താനങ്ങളോട്‌ സ്‌നേഹത്തോടെ പെരുമാറുക. ആത്മീയപരമായി കൂടുതല്‍ ചിന്തിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article