അപ്രതീക്ഷിതമായത് പ്രതീക്ഷിക്കുക, വ്യാഴാ‌ഴ്‌ച നിങ്ങള്‍ക്ക് എങ്ങനെ?

ഉമേഷ് ശ്രീരാഗം
ബുധന്‍, 22 ഏപ്രില്‍ 2020 (21:59 IST)
മേടം
 
അമിത വിശ്വാസം അത്ര നന്നല്ല. ജോലിസ്ഥലത്ത്‌ ഉന്നതരുമായി ചങ്ങാത്തം കൂടുന്നത്‌ ഒഴിവാക്കുക. സഹപ്രവര്‍ത്തകരുമായി ഒത്തു പോവുന്നത്‌ നല്ലത്‌. ആരോഗ്യവുമായി ബന്ധപ്പെട്ട്‌ പണം ചെലവഴിക്കാന്‍ സാധ്യത കാണുന്നു. 
 
ഇടവം
 
വിദേശ യാത്രയ്ക്ക്‌ സാധ്യത കാണുന്നു. അപ്രതീക്ഷിതമായ പണം കൈവന്നുചേരാന്‍ അവസരമുണ്ടാകും. കച്ചവടം ലാഭമാകും. എന്നാല്‍ കൃഷി, വീട്ടു മൃഗങ്ങള്‍ എന്നിവമൂലം നഷ്ടമുണ്ടാകാന്‍ സാധ്യത കാണുന്നു. പൊതുവേ സാധാരണ ഫലം.
 
മിഥുനം
 
വിദേശയാത്രയ്ക്ക്‌ അനുമതി ലഭിക്കും. അപ്രതീക്ഷിതമായി പല കാര്യങ്ങളും സാധിക്കും. ആഡംബര വസ്തുക്കള്‍, പുതു വസ്ത്രങ്ങള്‍ എന്നിവ ലഭിക്കാന്‍ അവസരമുണ്ടായേക്കും. ജോലി സ്ഥലത്ത്‌ അംഗീകാരം ലഭിക്കും. ചുറ്റുപാടുകള്‍ മെച്ചപ്പെടും.  
 
കര്‍ക്കിടകം
 
പുതിയ കരാറുകളിലും ഉടമ്പടികളിലും ഏര്‍പ്പെടാന്‍ അവസരമുണ്ടാകും. സംശയങ്ങള്‍ പലതും ദൂരീകരിക്കും. വിദ്യാഭ്യാസ കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. ശത്രുശല്യം കുറയും. പൊതുവേ മെച്ചപ്പെട്ട ദിവസം. വിജയം നേടിയെടുക്കും. 
 
ചിങ്ങം
 
പാരമ്പര്യ രോഗങ്ങള്‍ ശല്യമായേക്കും. രാസവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നത്‌ ശ്രദ്ധിക്കണം. വൈദ്യുതാഘാതം ഏല്‍ക്കാന്‍ സാധ്യത. ആരോഗ്യനില അത്ര മെച്ചമല്ല. ചുറ്റുപാടുകള്‍ പൊതുവേ മെച്ചമായിരിക്കും. 
 
കന്നി
 
സാമൂഹിക സംഘടനകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായേക്കും. വിദേശ യാത്രകള്‍ക്ക്‌ സാധ്യത. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പല രംഗങ്ങളിലും അസൂയാവഹമായ പുരോഗതിയുണ്ടാവും. പലവിധത്തിലും പണം കൈവരാന്‍ അവസരം. 
 
തുലാം
 
കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ മെച്ചപ്പെട്ട സമയം. കച്ചവടത്തില്‍ ലാഭം ഉണ്ടാകും. ജോലിസ്ഥലത്ത്‌ സഹകരണം ലഭിക്കും. പണം സംബന്ധിച്ച പല കാര്യങ്ങളിലും ജാഗ്രത പാലിക്കുക. സന്താന സൗഖ്യം ഉണ്ടാകും. 
 
വൃശ്ചികം
 
കൂട്ടു കച്ചവടത്തിലെ പങ്കാളികളുമായി തര്‍ക്കങ്ങള്‍ക്ക് സാധ്യത. അതിഥികളുടെ സന്ദര്‍ശനം ഉണ്ടായേക്കും. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ മെച്ചപ്പെട്ട ജീവിതം സാധ്യമാവും. സന്ധ്യയ്ക്ക്‌ ശേഷം അത്ര ശോഭനമല്ല. 
 
ധനു
 
ആരോഗ്യം മധ്യമം. ചികിത്സകളുമായി ബന്ധപ്പെട്ട്‌ പണം ചെലവഴിക്കേണ്ടിവരും. സഹോദരരും ബന്ധുക്കളും സഹായിക്കും ഏവരുമായും സഹകരിച്ചു പോവുക നന്ന്‌. ദൈവികകാര്യങ്ങളില്‍ കൂടുതലായി ഇടപഴകും. പ്രേമ കാര്യങ്ങളില്‍ വിജയം ഉറപ്പാക്കും. 
 
മകരം
 
ഗുരുജനങ്ങളുടെ പ്രീതി നേടും. വൈദ്യശാസ്ത്രരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പൊതുവേ മെച്ചപ്പെട്ട സമയം. ആരോഗ്യം ഉത്തമം. അശ്രദ്ധ അപകടം വരുത്തിവയ്ക്കാന്‍ ഇടവരും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. 
 
കുംഭം
 
ഉല്ലാസയാത്ര പോകാന്‍ സാധ്യത. ജോലി സംബന്ധമായി യാത്രകള്‍ ധാരാളമായി ഉണ്ടാകാം. സര്‍ക്കാര്‍ കാര്യങ്ങള്‍ അനുകൂലമായ നിലയിലാവും. പിതാവിന്‍റെ ആരോഗ്യം പൊതുവെ മെച്ചമാവില്ല. സാമ്പത്തികമായി മെച്ചമുള്ള തൊഴില്‍ തേടാന്‍ സാധ്യത. 
 
മീനം
 
സന്തോഷം ഉണ്ടാക്കുന്ന പല സംഭവങ്ങളും ഉണ്ടാകും. ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. ആത്മീയ കാര്യങ്ങളില്‍ കൂടുതലായി ഇടപഴകും. മാതാവിന്‍റെ ബന്ധുക്കളുമായി കലഹിക്കാന്‍ ഇടവരും. പൊതുവേ മെച്ചപ്പെട്ട സമയം. 
Next Article