ശത്രുദോഷത്തിന് മഹാസുദര്‍ശനം

PRO
ജാതകവശാലോ പ്രശ്നവശാലോ ബുധനും വ്യാഴത്തിനും അനിഷ്ട സ്ഥിതിയാണെങ്കില്‍ സുദര്‍ശന ഹോമം നടത്തുകയാണ് പരിഹാരം. സുദര്‍ശന ഹോമത്തിലൂടെ ശത്രു ദോഷം ആഭിചാര ദോഷം എന്നിവയെ മറികടക്കാനാവും.

സുദര്‍ശന ഹോമം രണ്ട് രീതിയില്‍ നടത്താറുണ്ട്- ലഘു സുദര്‍ശന ഹോമം, മഹാ സുദര്‍ശന ഹോമം എന്നിങ്ങനെ. ദോഷ തീവ്രത വളരെ കൂടുതലാണെങ്കിലാണ് മഹാ സുദര്‍ശന ഹോമം നടത്തുന്നത്.

  സുദര്‍ശന ഹോമം രണ്ട് രീതിയില്‍ നടത്താറുണ്ട്- ലഘു സുദര്‍ശന ഹോമം, മഹാ സുദര്‍ശന ഹോമം എന്നിങ്ങനെ. ദോഷ തീവ്രത വളരെ കൂടുതലാണെങ്കിലാണ് മഹാ സുദര്‍ശന ഹോമം നടത്തുന്നത്      
ക്ഷേമൈശ്വര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും പിതൃദോഷ ശാന്തിക്കും സുദര്‍ശന ഹോമം നടത്താറുണ്ട്.

എള്ള്, അക്ഷതം, പഞ്ചഗവ്യം, കടലാടി, കടുക്, നെയ്യ്, പാല്‍പ്പായസം എന്നീ ദ്രവ്യങ്ങളാണ് ഹോമത്തിന് ഉപയോഗിക്കുന്നത്. ഹോമത്തിനൊപ്പം ദോഷ ശാന്തിക്കായി മഹാസുദര്‍ശന യന്ത്രധാരണവും നടത്താറുണ്ട്.

സുദര്‍ശന മന്ത്ര

ഓം ക്ലീം കൃഷ്ണായ ഗോവിന്ദായ ഗോപീജന വല്ലഭായ
പരായ പരം പുരുഷായ പരമാത്മനേ
പരകര്‍മ്മ മന്ത്രയന്ത്രൌഷധാസ്ത്രശസ്ത്രാണി
സംഹര സംഹര മൃത്യോര്‍മ്മോചയ മോചയ
ഓം നമോ ഭഗവതേ മഹാസുദര്‍ശനായ
ദീപ്ത്രേ ജ്വാലാ പരീതായ സര്‍വദിക്ഷോഭണകരായ ബ്രഹ്മണേ
പരജ്യോതിഷേ ഹും ഫട്

വെബ്ദുനിയ വായിക്കുക