ഞായറാഴ്ചയും മകവും അശുഭം

ബുധന്‍, 3 ഫെബ്രുവരി 2010 (13:37 IST)
PRO
ഞായറാഴ്ചയും മകം, ഭരണി, അവിട്ടം, അനിഴം, മകയിരം, കാര്‍ത്തിക, വിശാഖം, അശ്വതി, കേട്ട, ചിത്തിര എന്നിവയിലൊന്നും; തിങ്കളാഴ്ചയും പൂയം, ഉത്രാടം, ഉതൃട്ടാതി എന്നിവയിലൊന്നും; ചൊവ്വാഴ്ചയും ആയില്യം, വിശാഖം, തിരുവാതിര, തൃക്കേട്ട, രേവതി, പൂരാടം എന്നിവയിലൊന്നും; വ്യാഴാഴ്ചയും ഉത്രം, ചതയം, രോഹിണി, കാര്‍ത്തിക, ചിത്തിര, മകയിരം, തിരുവാതിര എന്നിവയിലൊന്നും; ശനിയാഴ്ചയും അത്തം, പൂയം, ഉത്രം, പുണര്‍തം, ചിത്തിര, പൂരാടം, ഉത്രാടം, തിരുവോണം, രേവതി എന്നിവയിലൊന്നും കൂടുന്ന ദിവസങ്ങള്‍ ശുഭമുഹൂര്‍ത്തങ്ങള്‍ക്ക് വര്‍ജ്ജ്യമാണ്.

ഞായറാഴ്ചയും പഞ്ചമിയും കാര്‍ത്തികയും കൂടിയ ദിവസവും തിങ്കള്‍-ദ്വിതീയ-ചിത്തിര കൂടിയ ദിവസവും ചൊവ്വ-പൌര്‍ണമി-രോഹിണി കൂടിയ ദിവസവും ബുധന്‍-ഭരണി-സപ്തമി കൂടിയ ദിവസവും വ്യാഴം-ത്രയോദശി-അനിഴം കൂടിയ ദിവസവും വെള്ളി-ഷഷ്ഠി-തിരുവോണം കൂടിയ ദിവസവും ശനി-അഷ്ടമി-രേവതി കൂടിയ ദിവസവും ശുഭകര്‍മ്മങ്ങള്‍ക്ക് യോഗ്യമല്ല.

ദശമിയും രോഹിണിയും, ത്രയോദശിയും ഉത്രവും പ്രതിപദവും പൂരാടവും ദ്വാദശിയും ആയില്യവും കാര്‍ത്തികയും പഞ്ചമിയും അഷ്ടമിയും പൂരുരുട്ടാതിയും കൂടിയ ദിവസങ്ങളും ശുഭകര്‍മ്മങ്ങള്‍ക്ക് പാടില്ല.

ചിത്തിരയും ചോതിയും ത്രയോദശിയോടുകൂടിയാലും ഉത്രവും ഉത്രാടവും ഉതൃട്ടാതിയും തൃതീയയോടു കൂടിയാലും അനിഴം ദ്വിതീയയോടു കൂടിയാലും മകം പഞ്ചമിയോടു കൂടിയാലും രോഹിണി അഷ്ടമിയോടു കൂടിയാലും അത്തവും മൂലവും സപ്തമിയോടു കൂടിയാലും ആ ദിവസം ശുഭകര്‍മ്മങ്ങള്‍ യാതൊന്നും പാടില്ലാത്തതാവുന്നു.

പ്രതിപദ ദിവസം മകരവും തുലാമും ദ്വിതീയ ദിവസം മീനവും ധനുവും ത്രിതീയ ദിവസം ചിങ്ങവും മകരവും ചതുര്‍ത്ഥി ദിവസം ഇടവവും കുംഭവും പഞ്ചമി ദിവസം കന്നിയും മിഥുനവും ഷഷ്ഠി ദിവസം കര്‍ക്കിടകവും മേടവും സപ്തമി ദിവസം ഇടവവും കര്‍ക്കിടകവും അഷ്ടമി ദിവസം കന്നിയും മിഥുനവും നവമി ദിവസം വൃശ്ചികവും ചിങ്ങവും ഏകാദശി ദിവസം ധനുവും മീനവും ദ്വാദശി ദിവസം മകരവും തുലാമും ത്രയോദശി ദിവസം ഇടവവും മീനവും രാശികള്‍ ശുഭകര്‍മ്മങ്ങള്‍ക്ക് സ്വീകരിക്കരുത്.

ലേഖനം അടുത്ത ആഴ്ചയും തുടരുന്നതാണ്

എസ് ബാബുരാജന്‍ ഉണ്ണിത്താന്‍
ശാസ്താംതെക്കതില്‍
അമ്മകണ്ടകര
അടൂര്‍ പി.ഒ.
ഫോണ്‍ - 9447791386

വെബ്ദുനിയ വായിക്കുക