പല വീടുകളില്‍ കാണുന്ന ഒന്നാണ് മയില്‍പ്പീലി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എപ്പോഴും കൌതുകം തോന്നുന്ന ഒന്ന് കൂടിയാണ് ഇവ. അതിനാല്‍ തന്നെ മയില്‍പ്പീലി വീടുകളിലും ഓഫീസുകളിലും സാധാരണമാണ്. എന്നാൽ മയിൽപീലി വീടുകളിൽ സൂക്ഷിക്കാൻ പാടുള്ളതാണോ?
മയില്‍പ്പീലി ജ്യോതിഷ വിശ്വാസങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്ന ഒന്നാണ്. ജീവിത വിജയങ്ങളുടെയും ഐശ്വര്യത്തിന്റെയും ചൂണ്ടുപല കൂടിയാണ് മയില്‍പ്പീലിയെന്നും ചരിത്രം പറയുന്നു. ഒരിക്കലും അലങ്കാര വസ്‌തുവായി മയില്‍പ്പീലിയെ കാണരുതെന്നാണ് പഴമക്കാര്‍ പറയുന്നത്.
വീടിന്റെ ദോഷങ്ങള്‍ ഇല്ലാതാക്കുന്നതിനും ഒഴിവാക്കുന്നതിനും മുന്‍വാതിലിനു സമീപത്ത് ഏതാനും മയില്‍പ്പീലി സൂക്ഷിക്കുന്നത് ഉത്തമമാണെന്നാണ് ആചാര്യന്മാര്‍ വ്യക്തമാക്കുന്നത്.
ദമ്പതിമാര്‍ തമ്മിലുളള അടുപ്പവും സ്‌നേഹവും വര്‍ദ്ധിപ്പിക്കാന്‍ കിടപ്പുമുറിയില്‍ ഒരു മയില്‍പ്പീലി ചിത്രം വയ്ക്കുന്നത് സഹായിക്കും. ഓഫീസിലോ ജോലിസ്ഥലത്തോ ഇവ സൂക്ഷിക്കുന്നത് വ്യക്തിപരമായും തൊഴില്‍ പരമായും അഭിവൃദ്ധിയുണ്ടാകാന്‍ നല്ലതാണ്.