'തനിച്ചല്ല; കൂടെയുണ്ടാവും എപ്പോഴും'; വിഷാദ രോഗത്തിനെതിരെ ലോക എക്കണോമിക് ഫോറത്തിൽ ദീപിക പദുക്കോണ്‍

റെയ്‌നാ തോമസ്

ചൊവ്വ, 21 ജനുവരി 2020 (13:35 IST)
ലോക എക്കണോമിക് ഫോറം ദാവോസിൽ സംഘടിപ്പിച്ച ചടങ്ങിൽ താൻ നേരിട്ട വിഷാദത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ബോളിവുഡ് താരം ദീപിക പദുക്കോൺ. വിഷാദത്തിനെതിരെ പോരാടണമെന്നും ഞാൻ തിരിച്ചു വന്നതുപോലെ എല്ലാവർക്കും അതിനെ മറികടക്കാനാവുമെന്നും ദീപിക പറഞ്ഞു. മാനസികാരോഗ്യ മുന്നേറ്റം ലക്ഷ്യമിട്ട് സംഘടിപ്പിച്ച പടിപാടിയിലാണ് ദീപിക ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
 
വിഷാദം ഒരു സാധാരണ മെഡിക്കൽ രോഗമാണ്. ഇത് മറ്റേതൊരു രോഗത്തെ പോലെയും ചികിത്സയിലൂടെ മാറ്റാവുന്നതാണ്. അതിൽ നിന്നും രക്ഷപ്പെടാൻ അതിനെ അംഗീകരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.'-വിഷാദവുമായുള്ള ഇഷ്ടവും വെറുപ്പും തന്നെ പലതും പഠിപ്പിച്ചു. കഷ്ടപ്പെടുന്ന എല്ലാവർക്കും ഒപ്പം ഞാൻ എന്നുമുണ്ടാവും, നിങ്ങൾ തനിച്ചല്ല- ദീപിക പറഞ്ഞു.
 
2012 മുതൽ എട്ടു മാസത്തോളം താൻ വിഷാദ രോഗം നേരിട്ടിരുന്നെന്നും ഒന്നിലും സന്തോഷമോ ആനന്തമോ കണ്ടെത്താതെ എന്തിനാണ് ജീവിക്കുന്നതെന്നു പോലും ചിന്തിച്ചിരുന്നുവെന്നും താരം മുമ്പ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇതിൽ നിന്നും കഷ്ടപ്പെട്ടാണ് തിരിച്ചു വന്നതെന്നും ആർക്കും അതിനെ മറികടക്കാനാവുമെന്നും ദീപിക പറഞ്ഞിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍