എന്തൊക്കെ കഴിച്ചിട്ടും വണ്ണം വെയ്ക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയാമോ?

ചിപ്പി പീലിപ്പോസ്

ചൊവ്വ, 21 ജനുവരി 2020 (17:24 IST)
ആരോഗ്യവും സൌന്ദര്യവും നോക്കുന്നവരാണ് പുതുതലമുറക്കാൻ. തിരക്കുള്ള ജീവിതമാണെങ്കിലും ആരോഗ്യത്തെക്കുറിച്ച് ബോധമുള്ളവർ അതിനായി ദിവസവും സമയം കണ്ടെത്താറുണ്ട്. വണ്ണം കൂടുതലുള്ളവർ കുറയ്ക്കാൻ പരമാവധി ശ്രമിക്കുമ്പോൾ എന്തൊക്കെ കഴിച്ചാലും തടി വെയ്ക്കാത്തവരുണ്ട്. അവരുടെ വിഷമം അവർക്കേ അറിയൂ. 
 
കൂടുതൽ കഴിച്ചാൽ തടി വെയ്ക്കുമെന്ന ധാരണ തെറ്റാണ്. ഇതിനായി എത്രയൊക്കെ വാരിവലിച്ച് കഴിച്ചാലും പ്രയോജനം ഉണ്ടാകില്ല. കോലു പോലെ ഉണങ്ങി ഇരിക്കുന്നവർ ഒരിക്കലെങ്കിലും തടി വെയ്ക്കാൻ പരിശ്രമിച്ച് പരാജയപ്പെട്ടവരായിരിക്കാം. 
 
വണ്ണം കുറയ്ക്കാൻ 80 കുടുതൽ ആളുകളും നോക്കുന്നത് ഡയറ്റിങ് ആണ്. അതുതന്നെയാണ് വണ്ണം കൂട്ടാനും നോക്കേണ്ടത്. അതിനുമുൻപ് എന്തുകൊണ്ടാണ് എത്രയൊക്കെ കഴിച്ചാലും തടി വെയ്ക്കാത്തത് എന്നത് സംബന്ധിച്ച് ഡോക്ടറെ കണ്ട് സംസാരിച്ച് പരിശോധനകൾ നടത്തി ആരോഗ്യപരമായ പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. തടി വെയ്ക്കാൻ വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പറയാം.
 
രാവിലെ തിരക്കു പിടിച്ചുള്ള ഓട്ടത്തിനിടയിൽ പ്രഭാതഭക്ഷണം കഴിക്കാൻ കഴിയാറില്ലെ? ഇതാണ് ഒരു പ്രധാന കാരണം. പ്രഭാതഭക്ഷണം ഒരിക്കലും മിസ് ചെയ്തു കൂട. നമ്മുടെ ഒരു ദിവസത്തെ മുഴുവൻ താങ്ങി നിർത്താനുള്ള കലോറിയാണ് അതിലൂടെ നമ്മൾ നഷ്ടപ്പെടുത്തുന്നത്. 
 
പ്രമേഹമുണ്ടെങ്കിലും മെലിയാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് പ്രമേഹം പരിശോധിക്കുക. ശരീരത്തിന് ആവശ്യമായ അന്നജം, പ്രോട്ടീന്‍, കൊഴുപ്പ്... തുടങ്ങിയവ അടങ്ങുന്ന ആഹാരം കൃത്യമായി ഡയറ്റിങ്ങില്‍ ഉള്‍പ്പെടുത്താം. ഇതിനായി, മീൻ, പച്ചക്കറി സാലഡുകൾ, ഓട്സ്, കിഴങ്ങ് വർഗങ്ങൾ, മിൽക്ക് ഷെയ്ക് എന്നിവ കൂടുതൽ കഴിച്ച് നോക്കൂ. 
 
ഓരോ ഭക്ഷണ നേരത്തിനിടയിലും രണ്ടര മുതല്‍ മൂന്നു മണിക്കൂര്‍ ഇടവേളയേ പാടുള്ളൂ. ഒരിക്കലും അഞ്ചു മണിക്കൂറില്‍ കൂടുതല്‍ ഇടവേള വരരുത്. വിശപ്പ് കുറവാണെങ്കില്‍ ലഘുഭക്ഷണങ്ങളായി ആറു തവണകളായി കഴിക്കുക. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍