എയ്ഡ്സ് വരുന്ന വഴി

എയിഡ്‌സ് ഒരു പകര്‍ച്ചവ്യാധിയല്ല രക്തം വഴിയുള്ള ബന്ധത്തിലൂടെ മാത്രമേ അതു പകരൂ.

1. രോഗാണുബാധിതരായവരോടു കൂടിയുള്ള സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം

2. അണുവിമുക്തമല്ലാത്ത സൂചിയിലൂടെ (കുത്തിവയ്പിലൂടെ)

3. ബാര്‍ബര്‍ഷോപ്പില്‍ ആവര്‍ത്തിച്ച് ഉപയോഗിക്കുന്ന ബ്ളേഡിലൂടെ

4. രോഗിയായ ഗര്‍ഭിണിയില്‍ നിന്ന് ഗര്‍ഭസ്ഥശിശുവിലേയ്ക്ക്

5. രോഗാണുബാധിതരായവരുടെ രക്തത്തിലൂടെയും ശുക്ളത്തിലൂടെയും

6. രോഗിയായ അമ്മയില്‍ നിന്ന് മുലപ്പാലിലൂടെ കുഞ്ഞിലേക്ക്

7. മയക്കു മരുന്നുകളുടെ ഉപയോഗത്തിലൂടെ

വെള്ളം, ആഹാരം, വായു, സമ്പര്‍ക്കം, ഹസ്തദാനം, ചുംബനം, വിയര്‍പ്പ് ഇവ വഴി എയ്ഡ്സ് വൈറസുകള്‍ പകരുന്നില്ല.


എങ്ങനെ ഒഴിവാക്കാം.

സുരക്ഷിതമല്ലാതെയുള്ള ലൈംഗികവേഴ്ച ഒഴിവാക്കുക

മയക്കു മരുന്നുപയോഗം ഒഴിവാക്കുക

ഡിസ്പോസബിള്‍ സിറിഞ്ച് ഉപയോഗിക്കുക. (അണുവിമുക്തമായ സൂചി ഉപയോഗിക്കുക)

രക്തം സ്വീകരിക്കുന്ന പരിശോധനയ്ക്കു ശേഷം മാത്രമാക്കുക.

രോഗാണുവാഹകരായ സ്ത്രീകള്‍ ഗര്‍ഭം ധരിയ്ക്കാതിരിക്കുക

ബാര്‍ബര്‍ഷോപ്പില്‍ പുതിയ ബ്ളേഡ് ഉപയോഗിക്കുവാന്‍ നിര്‍ദേശിക്കുക. അല്ലെങ്കില്‍ ബ്ളേഡ് കൊണ്ടു പോവുക.


വെബ്ദുനിയ വായിക്കുക