ഭരണങ്ങാ‍നത്തിന്‍റെ ഭാഗ്യം

PROPRO
ഭാഗ്യം ചെയ്ത പ്രദേശമാണ് കോട്ടയം ജില്ലയിലെ ഭരണങ്ങാനം‌. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാടാണ് ഇത്. ഇന്നിവിടം അറിയപ്പെടുന്ന തീര്‍ത്ഥാടന കേന്ദ്രമായി മാറി. കിഴക്കിന്‍റെ ലിസ്യൂ എന്നാണ് ഇവിടം അറിയപ്പെടുന്നത്.

ഓരോ ദിവസവും ഇവിടെയെത്തുന്ന ആയിരക്കണത്തിനു തീര്‍ത്ഥാടകടെ ആശ്വാസ കേന്ദ്രമാണ്‌ആശ്രയവും അഭയവുമാണ് അല്‍ഫോണ്‍സാമ്മ.

ആനക്കല്ല്‌ സെന്‍റ്‌ മേരീസ്‌ പള്ളിയായിന്നു ഇവിടുത്തെ ആദ്യ ക്രൈസ്‌തവ ആരാധനാലയം. അതിന്‍റെ ചാപ്പലാണ് പിന്നീട് തീര്‍ത്ഥാടകടെ അഭയമായത്.

ഇടവകയുടെ പൊതുകല്ലറയിലാണ് സിസ്റ്റര്‍ അല്‍ഫോണ്‍സയെ സംസ്കരിച്ചത്‌. അത്ഭുത പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ്‌ ഇപ്പോള്‍ കാണുന്ന കപ്പേള പണിഞ്ഞത്. അല്‍ഫോന്‍സാമ്മയുടെ കല്ലറ അവിടെതന്നെ നിലനിര്‍ത്തുകയും ചെയ്തു.
PROPRO


ഈ കബറിടത്തില്‍ വണങ്ങുന്നതിന് പ്രാര്‍ത്ഥനാ സഹായം തേടുന്നതിനും ആയിരക്കണക്കിന് ഭക്‌തര്‍ ഇവിടെയെത്തുന്നു‌. പ്രയാസങ്ങളും ബുദ്ധിമുട്ടുകളും രോഗങ്ങളും ക്ളേശങ്ങളും അമ്മയ്ക്ക് മുമ്പില്‍ സമര്‍പ്പിച്ച്‌ നാനാജാതിമതസ്ഥര്‍ ഇവിടെ മാധ്യസ്ഥത്തിനായി പ്രാര്‍ത്ഥിക്കുന്നു.

തീര്‍ത്ഥാടകരുടെ സൌകര്യാര്‍ത്ഥം എല്ലാ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. അല്‍ഫോന്‍സാമ്മ ഉപയോഗിച്ച
സാധനങ്ങളും അമ്മയുടെ ഭൗതികാവശിഷ്ടങ്ങളും തീര്‍ത്ഥാടകര്‍ക്ക്‌ സന്ദര്‍ശിക്കാം. ഇത് കൂടാതെ രണ്ടു മ്യൂസിയങ്ങളും ഉണ്ട്‌.


ക്ളാരമഠത്തില്‍ അല്‍ഫോന്‍സാമ്മ താമസിച്ചിരുന്ന പഴയ കെട്ടിടം അതെപടി നിലനിര്‍ത്തിയിരിക്കുകയാണ്‌. ചാണകം മെഴുകിയ തറപോലും പഴയ മട്ടില്‍ സംരക്ഷിച്ചിരിക്കുന്നു. അല്‍ഫോന്‍സാമ്മയുടെ മുറിയൊഴിച്ച്‌ ബാക്കിയെല്ലാം മ്യൂസിയമാക്കി മാറ്റിക്കഴിഞ്ഞു. അല്‍ഫോന്‍സാമ്മയുമായി ബന്ധപ്പെട്ട മിക്ക വസ്‌തുക്കളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌.

അല്‍ഫോന്‍സാമ്മയുടെ കയ്യക്ഷരത്തിലുള്ള എഴുത്തുകള്‍, ഉപയോഗിച്ചിരുന്ന വസ്‌തുക്കള്‍, അപൂര്‍വ ചിത്രങ്ങള്‍, പുസ്‌തകങ്ങള്‍ എന്നിവ മ്യൂസിയത്തിലുണ്ട്.

എങ്ങനെ എത്താം.

കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഏറ്റുമാനൂര്‍-പാലാ വഴി ഭരണങ്ങാനത്ത് വരാം. പാലാ-- ഈരാറ്റുപേട്ട റൂട്ടില്‍ അഞ്ചു കിലോമീറ്റര്‍ പോയാലും ഭരണങ്ങാനത്തെത്തും.

എറണാകുളത്തു നിന്നു വരുമ്പോള്‍ പിറവം-, കൂത്താട്ടുകുളം-, പാലാവഴിയോ, - - വൈക്കം -തലയോലപ്പറമ്പ്‌- കുറവിലങ്ങാട്‌- പാലാ വഴിയോ വരാം.