ഗോള്‍ ദാഹവുമായി ലൂക്കാ ടോണി

ബുധന്‍, 28 മെയ് 2008 (20:33 IST)
PROPRO
ഫിലിപ്പോ ഇന്‍സാ‍ഗി, അന്‍റോണിയോ കസാനോ, തോമാസ് റോക്കി കിടയറ്റ സ്ട്രൈക്കര്‍മാരാണ് ഇറ്റലിക്കുള്ളത്. എന്നാല്‍ പരിശീലകന്‍ ഡോണാഡോണിക്ക് ബയേണ്‍ മ്യൂണിക്ക് താരം ലൂക്ക ടോണിയില്‍ ഉള്ള വിശ്വാസം ചെറുതല്ല. അതുകൊണ്ട് തന്നെയാണ് ഈ ഇറ്റാലിയന്‍ താരത്തെ മുന്നേറ്റ നിരയില്‍ പ്രതിഷ്ഠിച്ചത്.

ഉയരമാണ് ഈ ഇറ്റാലിയന്‍ സ്ട്രൈക്കറെ വ്യതസ്തനാക്കുന്നത്. ഏതു പ്രതിരോധ നിരയും ഭയപ്പെടുന്ന ബുള്ളറ്റ് ഹെഡ്ഡറുകള്‍ തൊടുക്കാന്‍ ടോണിക്ക് കഴിയുന്നു. ബയേണ്‍ മ്യൂണിക്ക് ഇറ്റാലിയന്‍ താരത്തിന്‍റെ പത്താമത്തെ ക്ലബ്ബാണ്. 1977 മെയ് 26 ന് ഇറ്റലിയിലെ പാവുല്ലോലോ നെല്‍ ഫ്രിംഗ്നാനോയിലായിരുന്നു ജനിച്ചത്. കളി തുടങ്ങിയത് 1994 ല്‍ മോഡേനയ്‌ക്കൊപ്പവും.

മുന്നേറ്റക്കാരന്‍ ലൂക്കാ ടോണി ഫിയോറന്‍റീനയില്‍ നിന്നും ജര്‍മ്മന്‍ ലീഗില്‍ ബയേണ്‍ മ്യൂണിക്കില്‍ എത്തിയ ശേഷം 31 കളികളില്‍ അടിച്ചു കൂട്ടിയത് 21 ഗോളുകളായിരുന്നു. യുവേഫ കപ്പിലെ മികച്ച ഗോളടിക്കാരുടെ പട്ടികയില്‍ 10 ഗോളുമായി ചെക്ക് താരം പാവെല്‍ പോഗ്രെന്യാക്കിന്‍റെ റെക്കോഡിന് ഒപ്പമെത്താനും താരത്തിനു കഴിഞ്ഞു.

ആദ്യ കാലങ്ങളില്‍ സ്ട്രൈക്കിംഗില്‍ കാര്യമായ ചൂടില്ലാ‍തിരുന്ന ടോണി ഇറ്റലിയിലെ ഒന്നാം നമ്പര്‍ മുന്നേറ്റക്കാരനിലേക്ക് ഉയരാന്‍ ആരംഭിച്ചത് 2003 ല്‍ പാലെര്‍മോയില്‍ എത്തിയ ശേഷമായിരുന്നു 80 കളികളില്‍ അടിച്ചു കൂട്ടിയത് 50 ഗോളുകള്‍. തൊട്ടു പിന്നാലെ ഫിയോറന്‍റീനയില്‍ 2005-07 സീസണില്‍ എത്തിയപ്പോള്‍ കാര്യങ്ങള്‍ കുറെ കൂടി മാരകമായി. 67 കളികളില്‍ 47 ഗോളുകള്‍.

2004 ഓഗസ്റ്റ് 18 ന് ഐസ് ലാന്‍ഡിനെതിരെ സൌഹൃദ മത്സരത്തിലായിരുന്നു ആദ്യം കളിച്ചത്. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ നോര്‍വേയ്‌ക്കെതിരെ ആദ്യ ഗോള്‍ കണ്ടെത്തി. 2005-06 സീസണില്‍ ഇറ്റാലിയന്‍ സീരി എയിലെ ഗോള്‍ഡന്‍ ബൂട്ട് തേടി വന്നത് ടോണിയെ തേടിയായിരുനു. 2008 ല്‍ യുവേഫയിലെ മികച്ച ഗോളടിക്കാരനും ടോണി ആയിരുന്നു.

വെബ്ദുനിയ വായിക്കുക