മഹായോഗിയും മഹാകവിയുമായ ഗുരു

WDWD
കേരളത്തില്‍ ആദ്ധ്യാത്മിക, സാമൂഹിക നവോത്ഥാനത്തില്‍ പ്രധാന പങ്ക്‌ വഹിച്ച മഹായോഗിയും, മഹാഗുരുവും, സാമൂഹ്യ പരിഷ്കര്‍ത്താവുമാണ്‌ ശ്രീ നാരായണ ഗുരു .

."ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്‌' എന്ന നാരായണഗുരു വാക്യമാണ്‌ പ്രസിദ്ധമെങ്കിലും, അദ്ധ്യാത്മിക സത്യത്തിന്‍െറ താക്കോലുകളായ അനേകം മൊഴികള്‍ അദ്ദേഹത്തിന്‍േറതായിട്ടുണ്ട്‌.

സാമൂഹ്യപരിഷ്കര്‍ത്താവ്‌ എന്ന നിലയില്‍ ശ്രീനാരായണ ഗുരു വളരെ ഉയര്‍ന്ന നിലയില്‍ പ്രതിഷ്‌ഠിതനാണ്‌. എന്നാല്‍ വളരെ ഉയര്‍ന്ന ആദ്ധ്യാത്മികാവസ്ഥയിലുള്ള ഒരു മഹായോഗി, ദീപ്തമായി കാവ്യാനുഭവം തരുവാന്‍ കെല്പുള്ള സര്‍വലക്ഷണയുക്തനായ കവി, എന്ന നിലയില്‍ അദ്ദേഹത്തെ ഇനിയും അറിയാന്‍ ബാക്കിയുണ്ട്‌. കേരള സമൂഹം അതിന്‌ ബാദ്ധ്യസ്ഥമാണ്‌ .

.ആഗസ്ത് ‌20ന്‌ തിരുവനന്തപുരത്ത്‌ ചെമ്പഴന്തിയില്‍ ആണ്‌ ചിങ്ങത്തിലെ ചതയം നാളില്‍ ആണ് ഗുരു ജനിച്ചത്‌.

പണ്ഡിതനും പുരാണ പാരായണ തത്‌പരനുമായിരുന്ന പിതാവ്‌ മാടന്‍ ആശാനില്‍ നിന്ന്‌ പ്രാഥമിക അറിവുകള്‍ സമ്പാദിച്ചു. പിന്നീട്‌ മലയാളം, തമിഴ്‌ ഭാഷകളും, കാവ്യം, വ്യാകരണം, അലങ്കാരം എന്നിവയിലും അനിതരസാധാരണമായ വൈദഗ്ധ്യം നേടി.


അനുകമ്പാശതകം : ശ്രീനാരായണ ഗുരു

WDWD
പുതുപ്പിളളയാശാന്‍െറ കീഴില്‍ ഗുരുകുല സമ്പ്രദായത്തില്‍ ഉപരിപഠനം നടത്തി. വളരെ ചെറുപ്പത്തില്‍ത്തന്നെ ബാഹ്യപ്രജ്ഞ മറഞ്ഞ്‌ പോകത്തക്ക രീതിയില്‍ ഇദ്ദേഹം സമാധിസ്ഥനാകാറുണ്ടായിരുന്നു.

ഏകാന്ത സാധനയില്‍ അതീവ താത്പര്യം കാണിച്ചിരുന്ന ശ്രീ. നാരായണന്‍, പലപ്പോഴും സ്വാഭാവിക ധ്യാനസ്ഥിതനായിരുന്നു. പിതാവിന്‍െറ മരണശേഷം ശ്രീ നാരായണന്‍ ലൗകിക ജീവിതം വെടിഞ്ഞ്‌ അവധൂത വൃത്തി സ്വീകരിച്ചു.

വിവാഹിതനായിരുന്നുവെങ്കിലും അദ്ദേഹം ഗൃഹസ്ഥജീവിതം ഒരു ദിവസം പോലും നയിച്ചിരുന്നില്ല. തൈക്കാട്ട്‌ അയ്യാഗുരു, ചട്ടമ്പിസ്വാമികള്‍, എന്നിവരുമായി പരിചയത്തിലായ ഗുരു 1884 മുതല്‍ നെയ്യാര്‍ തീരത്തുള്ള അരുവിപ്പുറം ഗുഹയില്‍ ഏകാന്തവാസമാരംഭിച്ചു.

അധ:സ്ഥിത വര്‍ഗ്ഗത്തിന്‍െറ ദു:സഹമായ അവസ്ഥയും, അവര്‍ക്ക്‌ ക്ഷേത്രാരാധനയ്ക്കുള്ള വിലക്കും കണ്ട്‌ ഹൃദയമലിഞ്ഞ ഗുരു 1868 ല്‍ പ്രസിദ്ധമായ അരുവിപ്പുറം ശിവ പ്രതിഷ്‌ഠ നടത്തി.

1903 ല്‍ ശ്രീനാരായണ ധര്‍മ്മപരിപാലനയോഗം സ്ഥാപിച്ചു. പിന്നീട്‌ തെക്കേ ഇന്ത്യ മുഴുവന്‍ ശ്രീ നാരായണ ഗുരു പര്യടനം ചെയ്യുകയും 1912 ല്‍ ശിവഗിരിയില്‍ ശാരദാ പ്രതിഷ്‌ഠ നടത്തുകയും ചെയ്തു. ഇദ്ദേഹം പിന്നീട്‌ അദ്വൈതാശ്രമം സ്ഥാപിച്ചു. ചെന്നൈയില്‍ കാഞ്ചീപുരത്ത്‌ ശ്രീനാരായണ സേവാശ്രമം സ്ഥാപിച്ചു.

ശ്രീനാരായണ ഗുരു 1928 ജനുവരിയില്‍ അസുഖബാധിതനായി.

മുഖ്യകൃതികള്‍: ചിജ്ജസചിന്തനം, ദൈവചിന്തനം, വിനായകസ്തവം, ഗുഹാഷ്‌ടകം, ഭദ്രകാള്യഷ്ടകം, കുണ്ഡലിനി പ്പാട്ട്‌, ബ്രഹ്മവിദ്യാ പഞ്ചകം, അദ്വൈത ദീപിക,-ആത്മോപദേശ ശതകം,ദൈവദശകം, അനുകമ്പാദശകം, നിര്‍വൃതി പഞ്ചകം.