വനിതാ ഓഫീസര്‍മാര്‍ക്ക്‌ സ്ഥിരം നിയമനം: നടപടി തുടങ്ങി

ബുധന്‍, 16 ജൂണ്‍ 2010 (17:49 IST)
PRO
വ്യോമസേനയില്‍ വനിതാ ഓഫീസര്‍മാര്‍ക്ക്‌ സ്ഥിരം നിയമനം നല്‍കണമെന്ന്‌ ഡല്‍ഹി ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇതിനാവശ്യമായ നടപടികള്‍ തുടങ്ങിക്കഴിഞ്ഞുവെന്ന് വ്യോമസേനാ അധികൃതര്‍ വ്യക്തമാക്കി. 22ഓളം വനിതാ ഓഫീസര്‍മാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മാര്‍ച്ചിലാണ് ഡല്‍ഹി ഹൈക്കോടതി ഇതുസംബന്ധിച്ച വിധി പുറപ്പെടുവിച്ചത്. കോടതിയെ സമീപിച്ച 22 വനിതാ ഓഫീസര്‍മാര്‍ക്കും സ്ഥിരം നിയമനം നല്‍കുമെന്ന് മുതിര്‍ന്ന വ്യോമസന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

പെന്‍ഷന്‍ ഉള്‍പ്പെടെ, സ്ഥിരം കമ്മീഷനിങ്‌ ലഭിച്ച പുരുഷ ഓഫീസര്‍മാര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും സ്‌ത്രീകള്‍ക്കും നല്‍കണമെന്ന് കോടതി കേന്ദ്രസര്‍ക്കാരിന്‌ നിര്‍ദേശിച്ചിരുന്നു. സ്‌ത്രീകള്‍ക്ക്‌ ഷോര്‍ട്ട്‌ കമ്മീഷനിങ്‌ മാത്രം അനുവദിക്കുന്ന വ്യോമസേനയുടെ ചട്ടം റദ്ദാക്കിക്കൊണ്ടായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ വിധി.

നിലവില് ‍5 വര്‍ഷം മുതല്‍ പരമാവധി 14 വര്‍ഷം വരെ മാത്രമേ വനിതാ ഓഫീസര്‍മാര്‍ക്ക്‌ വ്യോമസേനയില്‍ജോലി ചെയ്യാന്‍കഴിയുമായിരുന്നുള്ളു. എന്നാല്‍ പുരുഷന്മാര്‍ക്ക്‌ 60 വയസ്സുവരെ സേവനകാലാവധിയുണ്ട്‌. ഈ വേര്‍തിരിവാണ്‌ കോടതി ഇല്ലാതാക്കിയത്‌. 15 വര്‍ഷത്തെ സര്‍വീസുണ്ടെങ്കില്‍മാത്രമേ പെന്‍ഷന്‍ലഭിക്കൂ എന്നതിനാല്‍ വനിതാ ഓഫീസര്‍മാക്ക് പെന്‍ഷനും ലഭിച്ചിരുന്നില്ല. ഈ വ്യവസ്ഥയും കോടതി റദ്ദാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക