‘അതിരപ്പിള്ളി’ക്ക് അനുമതി നല്കും: ഫറൂഖ്

ബുധന്‍, 16 ജൂണ്‍ 2010 (15:51 IST)
PRO
അതിരപ്പള്ളി ജലവൈദ്യുത പദ്ധതിക്ക് ഉടന്‍ അനുമതി നല്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര പാരമ്പര്യേതര ഊര്‍ജ്ജ മന്ത്രി ഫറൂഖ്‌ അബ്ദുള്ള പറഞ്ഞു. ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിരപ്പിള്ളി പദ്ധതിക്ക് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം ഉടന്‍ അനുമതി നല്‍കുമെന്ന്‌ പ്രതീക്ഷിക്കുന്നു. വനം, പരിസ്ഥിതി മന്ത്രി ജയറാം രമേശുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു കഴിഞ്ഞു. പദ്ധതി സംബന്ധിച്ച കാര്യങ്ങള്‍ക്ക്‌ മാദ്ധ്യസ്ഥം വഹിക്കാമെന്ന്‌ നേരത്തേ തന്നെ താന്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതി വന്നാല്‍ പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് വനം, പരിസ്ഥിതി മന്ത്രാലയത്തിന്‍റെ വിദഗ്ദ സമിതി കണ്ടെത്തിയിട്ടുണ്ടെന്നും അദേഹം പറഞ്ഞു. പദ്ധതി വന്നാല്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന ആരോപണങ്ങളില്‍ പലതിലും കഴമ്പില്ലെന്ന്‌ വനം -പരിസ്ഥിതി മന്ത്രാലയത്തിന്‍റെ വിദഗ്ദ സമിതി തന്നെ കണ്ടെത്തിയിട്ടുണ്ട്‌.

ഈ സാഹചര്യത്തില്‍ അതിരപ്പിള്ളി പദ്ധതിക്ക് ഉടന്‍ അനുമതി ലഭിക്കുമെന്നു തന്നെയാണ്‌ പ്രതീക്ഷ. ജയറാം രമേശുമായി ചര്‍ച്ചകള്‍ തുടരുമെന്നും ഫറൂഖ്‌ അബ്ദുള്ള കൂട്ടിച്ചേര്‍ത്തു.163 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ കഴിയുന്ന അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് പ്രധാന തടസമായി നില്ക്കുന്നത് കേന്ദ്രാനുമതി ലഭിക്കാത്തതാണ്.

വെബ്ദുനിയ വായിക്കുക