യുവവ്യവസായി പോള്‍ മുത്തൂറ്റ് വധക്കേസില്‍ പ്രതികളായ ഓംപ്രകാശിന്‍റെയും പുത്തന്‍പാലം രാജേഷിനെയും നാര്‍കോ പരിശോധന നടത്താന്‍ ഒരു മാസം കൂടി കോടതി അനുവദിച്ചു.
രാമങ്കരി ജുഡീഷ്യല്‍ ഫസ്‌റ്റക്ലാസ് മജിസ്‌ട്രേട് കോടതിയാണ് അനുമതി നല്കിയത്. അടുത്തമാസം ഏഴിനു മുമ്പായി പരിശോധന നടത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
ഈ മാസം ആറാം തീയതിയായിരുന്നു പോള്‍ വധക്കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന ഓംപ്രകാശിനെയും, പുത്തന്‍പാലം രാജേഷിനെയും നാര്‍ക്കോ അനാലിസിസിനും പോളിഗ്രാഫ് ടെസ്‌റ്റിനും വിധേയരാക്കാന്‍ കോടതി ഉത്തരവിട്ടത്. 30 ദിവസത്തിനുള്ളില്‍ ഇവരെ പരിശോധനകള്‍ക്ക് വിധേയരാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു.