യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

വ്യാഴം, 22 മെയ് 2008 (12:44 IST)
KBJWD
ഭക്‍ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് അക്രമാസക്തമായി. പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭം നടത്തുകയാണ്.

ഇതിന്‍റെ ഭാഗമായാണ് തിരുവനന്തപുരം ജില്ലാ യൂത്ത് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തിയത്. സെക്രട്ടേറിയറ്റിന്‍റെ പ്രധാനകവാടത്തിലേക്ക് പ്രകടനമായി എത്തിയ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. ഇവിടെ വച്ച് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

ഇതില്‍ ഏതാനും പൊലീസുകാര്‍ക്കും പ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനമേറ്റു. ഇതിനിടയില്‍ എട്ടോളം പ്രവര്‍ത്തകര്‍ മറ്റൊരു കവാടത്തിലൂടെ സെക്രട്ടേറിയേറ്റിന് ഉള്ളിലേക്ക് കടന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നിക്കി. ബാക്കിയുള്ള പ്രവര്‍ത്തകര്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സിദ്ദിഖിന്‍റെ നേതൃത്വത്തില്‍ പ്രകടനമായി എം.ജി റോഡിലേക്ക് നീങ്ങി.

പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനുള്ളില്‍ കയറിയതിനെ തുടര്‍ന്ന് മന്ത്രിമാര്‍ക്കുള്ള സുരക്ഷ ശക്തമാക്കി. കൊച്ചിയില്‍ നടന്ന പ്രകടനവും അക്രമാസക്തമായി.

വെബ്ദുനിയ വായിക്കുക