സുമംഗലയ്ക്ക് കുഞ്ഞുണ്ണി മാസ്റ്റര്‍ പുരസ്കാരം

ബാലസാഹിത്യ രംഗത്ത് നല്‍കിയ സമഗ്ര സംഭാവനയെ മാനിച്ച് പ്രമുഖ എഴുത്തുകാരി സുമംഗലയ്ക്ക് പ്രഥമ കുഞ്ഞുണ്ണി മാസ്റ്റര്‍ പുരസ്കാരം നല്‍കും.

ബാലസാഹിതി പ്രകാശനാണ് പുരസ്കാരം ഏര്‍പ്പെടുത്തിയത്. 1,001 രൂപയും ശില്‍പ്പവും പ്രശംസാ പത്രവുമാണ് പുരസ്കാരമായി നല്‍കുക.

എംടി.വാസുദേവന്‍ നായര്‍, ഡോ.എം.ലീലാവതി. പ്രൊഫ.കെ.പി.ശങ്കരന്‍, പ്രൊഫ.വിഷ്ണു നാരായണന്‍ നമ്പൂതിരി എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.

കലാമണ്ഡലത്തില്‍ ഉദ്യോഗസ്ഥയായിരുന്ന സുമംഗല കലാമണ്ഡലത്തിന്‍റെ ചരിത്രത്തെ കുറിച്ച് ഗവേഷണം നടത്തി പുസ്തകം എഴുതിയിട്ടുണ്ട്.

പഞ്ചതന്ത്ര കഥകള്‍, ജന്തുകഥകള്‍, ഭാരതീയ ബാല സാഹിത്യ കഥകള്‍ തുടങ്ങി ഒട്ടേറെ ബാലസാഹിത്യ രചനകള്‍ നടത്തിയിട്ടുണ്ട് സുമംഗല.

കുഞ്ഞുണ്ണി മാസ്റ്ററുടെ ജന്മദിനമായ മേയ് പത്തിന് എറണാകുളത്ത് സേതുവിന്‍റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ബാലസാഹിത്യ പുരസ്കാരം സമ്മാനിക്കും.

വെബ്ദുനിയ വായിക്കുക